വീട്ടിലിരുന്ന് ഇംഗ്ലീഷ് സ്വയം പഠിക്കാം
വീട്ടിലിരുന്നുകൊണ്ട് spoken english സ്വയം പഠിക്കുവാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ ആഗ്രഹിക്കുമ്പോൾ ഇനി പറയുവാൻ പോകുന്ന കാര്യങ്ങൾ മനസ്സിലാക്കി follow ചെയ്യുക.
1 Reality അതായത് ഇംഗ്ലീഷ് ഭാഷ പഠിക്കുവാൻ എളുപ്പമാണോ?
2 Current situation അതായത് നിലവിലെ നിങ്ങളുടെ സാഹചര്യങ്ങൾ.
3 Avoid unneccessary social media platforms. അതായത് english related അല്ലാത്ത social media platform കൾ കുറഞ്ഞത് ആറുമാസം ദിവസവും ഒരു മണിക്കൂറിൽ താഴെ ഉപയോഗിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം.
4 Purpose അതായത് നിങ്ങളുടെ ലക്ഷ്യം.
5 Knowledge acquisition അതായത് ഇംഗ്ലീഷ് സംസാരിക്കുവാൻ അറിവുകൾ സമ്പാദിക്കുക.
6 Study matetials അതായത് പഠനത്തിന് ആവശ്യമായിട്ടുള്ള വസ്തുക്കൾ.
7 What is english language.
8 Listening practice
9 Reading practice
10 Writing practice
11 Grammar practice
ഇത്രയും കാര്യത്തെക്കുറിച്ച് ഒരു beginner atleast അറിഞ്ഞിരിക്കണം. ഓരോന്നും നമുക്ക് one by one ആയി വളരെ ചുരുക്കത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാം.
1 ഒന്നാമത്തെ കാര്യം teality, ഇംഗ്ലീഷ് ഒരു foriegn language ആണ്. നമ്മൾ മലയാളം ഭാഷ പഠിച്ചെടുത്തത് പോലെ ഇംഗ്ലീഷ് പഠിച്ചെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇടയ്ക്ക് rukes and regulations ഉണ്ട്. ഇംഗ്ലീഷിനെ എത്ര easy method ഉപയോഗിച്ച് പഠിക്കാൻ ശ്രമിച്ചാലും കൃത്യമായ basic ഇല്ലാതെ. ഇവയെ സമീപിച്ചാൽ പഠിക്കും തോറും നിങ്ങൾക്ക് doubt കൾ വന്നുകൊണ്ടിരിക്കും.. അതുകൊണ്ട് ഈ ഭാഷയെ പഠിച്ചെടുക്കുവാൻ കൃത്യമായ basic ഉം systamatic ആയ പഠനയും. നിങ്ങളുടെ സ്വയം practice ഉം എന്നിവ കൊണ്ട് മാത്രമേ ഇവയെ പഠിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ. Self practice ആണ് മുഖ്യം. അതുകൊണ്ട് ഇംഗ്ലീഷ് ഭാഷയെ easy language ആണെന്ന് കരുതി ഇവയെ പഠിക്കാതിരിക്കുക. Basic മനസ്സിലാക്കി step by step ആയി പഠിച്ചെടുക്കുക.
2 രണ്ടാമത്തെ കാര്യം എന്നത് current situation ആണ്. പഠിപ്പിക്കുന്ന ഒരാൾക്ക് അല്ലെങ്കിൽ instructor ക്ക് നിങ്ങളെപ്പറ്റി കൃത്യമായ ഒരു idea ഉണ്ടായിരിക്കുകയില്ല. നിങ്ങളുടെ age, നിലവിലെ സാഹചര്യം, നിലവിൽ പഠിക്കുന്ന ആളാണോ, എത്ര നാളുകൾക്കുശേഷമാണ് ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുന്നത്, ഇപ്പോഴത്തെ നിങ്ങളുടെ attitude, പഠിക്കുവാൻ പറയുന്ന ഒരു കാര്യം particular time ഉള്ളിൽ finish ചെയ്യുവാൻ തയ്യാറാണോ, ? അപ്പപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മാറ്റിവയ്ക്കുന്ന ശീലം ഉണ്ടോ അതായത് മടി, പഠിപ്പിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കിയെടുക്കാനുള്ള capability ഉണ്ടോ എന്നിങ്ങനെയുള്ള കാര്യത്തെപ്പറ്റി സ്വയം ഉത്തമ ബോധ്യം ഉണ്ടായിരിക്കണം. ഇതിൽ ചോദിച്ച ചില കാര്യങ്ങൾക്ക് "ഇല്ല" എന്ന മറുപടിയാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ കൃത്യമായ advice തേടുക. കാരണം ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ "ഇല്ല" എന്നാണെങ്കിൽ ഇംഗ്ലീഷ് പഠിച്ചെടുക്കുന്നതിൽ കൂടുതൽ effort എടുക്കേണ്ടിവരും.
3 മൂന്നാമത്തെ കാര്യം എന്നത് avoid unnecessary social media platforms. ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന മിക്ക ആൾക്കാരുടെയും ഒരു ദിവസത്തെ ഭൂരിഭാഗം സമയവും മലയാള surround ൽ ആയിരിക്കും അവസാനിക്കുന്നത്. ഉദാഹരണം, parents നോട്, relatives നോട്, friends നോട് അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ, മറ്റുള്ളവരെ കണ്ടുമുട്ടുമ്പോൾ, phone ൽ സംസാരിക്കുന്നത്. Even social media platform കളായ youtube, facebook, whatsapp തുടങ്ങിയവ ഭൂരിഭാഗ സമയവും മലയാളത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്നത്. ഈയൊരു മലയാള attachment അല്ലെങ്കിൽ മലയാള world നമ്മുടെ ഇംഗ്ലീഷ് പഠനത്തിൻറെ വേഗതയെ വളരെ കുറയ്ക്കും. അതുകൊണ്ട് ഇംഗ്ലീഷ് പഠിച്ചെടുക്കുന്നതിന് മുമ്പ് അല്ലെങ്കിൽ പഠിച്ചു തുടങ്ങുമ്പോഴേക്കും നിങ്ങൾ സ്വയം ഒരു ഇംഗ്ലീഷ് world സ്വയം create ചെയ്തെടുക്കണം. കാരണം ഇംഗ്ലീഷും ആയി കൂടുതൽ attachment ഉണ്ടായെങ്കിൽ മാത്രമേ വളരെ fast ആയും effective ആയും പഠിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ. അതിനായി ചെയ്യേണ്ട ഒരേയൊരു കാര്യം എന്നത് ഇംഗ്ലീഷ് related അല്ലാത്ത social media platform കൾ ആറുമാസത്തേക്ക് maximum avoid ചെയ്യുക. എന്നിട്ട് നിങ്ങൾക്ക് താല്പര്യം ഉള്ള വിഷയങ്ങൾ ഇംഗ്ലീഷുമായി എപ്പോഴും connect ഉള്ള social media platform കൾ മാത്രം search ചെയ്തു കാണുവാൻ ശ്രമിക്കുക. ഇംഗ്ലീഷ് പഠനത്തിനായി ദിവസവും 12 മുതൽ 16 മണിക്കൂർ വരെ practice ചെയ്യുക. അതായത് ഇത്രയും മണിക്കൂർ continues peactice ചെയ്യണം എന്നല്ല മറിച്ച് നിങ്ങൾ ഉറങ്ങുവാൻ എടുക്കുന്ന സമയം ഒഴികെ,ബാക്കിയുള്ള സമയം നിങ്ങൾ ചെയ്യേണ്ടതായിട്ടുള്ള ഉത്തരവാദിത്തങ്ങൾ ചെയ്യുന്നതിനോടൊപ്പം കിട്ടുന്ന free time കളിൽ ഇംഗ്ലീഷ് practice ചെയ്യുവാൻ ശ്രമിക്കുക.
4 നാലാമത്തെ കാര്യം എന്നത് purpose ആണ്. നിങ്ങൾ എന്ത് ലക്ഷ്യത്തിനു വേണ്ടിയാണോ spoken english പഠിക്കുന്നത് എന്ന് സ്വയം ഉറപ്പാക്കിയതിനു ശേഷം മാത്രം ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ ലക്ഷ്യം എന്നത് ഇംഗ്ലീഷിൽ just communication ചെയ്യണം, office ൽ സംസാരിക്കണം, travel ചെയ്യുമ്പോൾ സംസാരിക്കണം എന്നിങ്ങനെയുള്ള normal ലക്ഷ്യങ്ങൾ ആണെങ്കിൽ spoken english ധാരാളം. അതല്ല മറിച്ച് നിങ്ങൾ migration, IELTS, OET, UKVI, business meet, business deal ഇങ്ങനെയുള്ള കാര്യങ്ങളിൽ ആണ് focus ചെയ്യുന്നതെങ്കിൽ കൂടുതൽ grammar പഠിച്ചേ തീരു. അതിനർത്ഥം spoken english പഠിക്കുന്നതിന് grammar ആവശ്യമില്ല എന്നല്ല. Spoken english പഠിക്കുമ്പോൾ ദൈനംദിന ജീവിതത്തിൽ സംസാരിക്കുന്ന ചില situation കൾ മാത്രം എങ്ങനെയാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയാൽ മതി.
5 അഞ്ചാമത്തെ കാര്യം എന്നത് knowledge acquisition ആണ്. ഇംഗ്ലീഷ് സംസാരിക്കണം എന്നുണ്ടെങ്കിൽ വിവിധ കാര്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കണം. ഇല്ലായെങ്കിൽ yes അല്ലെങ്കിൽ no അല്ലെങ്കിൽ മറ്റെന്തെങ്കിലും reason പറഞ്ഞു escape ആകുന്ന ഒരുപാട് പേരെ കാണുവാൻ സാധിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള പ്രവണത confidence ഇല്ല അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്ന് ധാരണ മറ്റൊരാൾക്ക് നിങ്ങളെക്കുറിച്ച് തോന്നും. നിങ്ങൾ വിവിധങ്ങളായ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത് നിങ്ങളുടെ speaking confidence level നെ വളരെ boost ചെയ്യും. ഇത്തരത്തിലുള്ള അറിവ് സമ്പാദിക്കുന്നതിനെയാണ് knowledge acquisition എന്ന് പറയുന്നത്. Knowledge നേടിയെടുക്കണം എന്നുണ്ടെങ്കിൽ രണ്ട് രീതിയിൽ മാത്രമേ knowledge നേടിയെടുക്കുവാൻ സാധിക്കുകയുള്ളൂ. ഒന്ന് listening അതായത് കേൾവി. രണ്ട് reading അതായത് വായന. ഇവ രണ്ടും ഉണ്ടെങ്കിൽ മാത്രമേ വിവിധ കാര്യങ്ങളെക്കുറിച്ച് ഒരുപാട് അറിവ് നേടിയെടുക്കുവാൻ സാധിക്കും.
6 ആറാമത്തെ കാര്യം എന്നത് study materials ആണ്. വീട്ടിലിരുന്ന് practice ചെയ്യുമ്പോൾ, practice ആവശ്യമായ ചില വസ്തുക്കൾ നിങ്ങൾ വാങ്ങി വയ്ക്കുക. ഒന്ന് രണ്ടു ബുക്ക് അല്ലെങ്കിൽ രണ്ട് ഡയറി, നാലഞ്ചു പേന, pencils, ചെറിയ spiral diary, high lighter, വര ഇട്ടതോ വര ഇടാത്തതോ ആയ രണ്ട് bundle paper അല്ലെങ്കിൽ ഒരു pack bond paper വാങ്ങുന്നതും നല്ലതാണ്. ഇത്രയും കാര്യങ്ങൾ നിങ്ങൾ വാങ്ങി വയ്ക്കുക. ഇവ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മറ്റൊരു വീഡിയോയിൽ പറയുന്നതായിരിക്കും.
ഏഴാമത്തെ കാര്യമെന്നത് what is English language എന്നതാണ്. ഇംഗ്ലീഷ് language ഒരു foriegn language ആണ് എന്ന് നമ്മൾക്ക് അറിയാവുന്ന കാര്യമാണ്. ഇംഗ്ലീഷിന് രണ്ട് രീതിയിൽ കാണുവാൻ സാധിക്കും. ഒന്ന് formal english എന്നും. രണ്ട് informal english എന്നും. Formal ഇംഗ്ലീഷ് എന്നത്, ഇംഗ്ലീഷിനെ കൃത്യമായ അടുക്കും ചിട്ടിയോടും കൂടെ gramatical order ൽ ഉപയോഗിക്കുക എന്നതാണ്. Govt officials, രാജ്യാന്തര പ്രതിനിധികൾ, news കൾ IELTS, OET UKVI തുടങ്ങിയവ formal രീതിയിൽ ആണ് ഉപയോഗിച്ചു വരുന്നത്. Informal എന്നാൽ ഇംഗ്ലീഷ് സംസാരിക്കുന്നതിന് കൃത്യമായ format ആവശ്യമാണ്. എങ്കിൽ പോലും നിങ്ങൾക്ക് ഇതിനെ ചെറിയ change കൾ വരുത്തിയാൽ ഇംഗ്ലീഷ് സംസാരിക്കാം. അതായത് ചില കാര്യങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും change ചെയ്തു flexible ആയ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ഈയൊരു രീതിയാണ് spiken english ൽ കണ്ടുവരുന്നത്. ഈ method communication, job interview, office job, call center എന്നിങ്ങനെയുള്ള ഇടങ്ങളിൽ ഉപയോഗിച്ചുവരുന്നു.
8 എട്ടാമത്തെ കാര്യം എന്നത് listening practice ആണ്. Listening practicr ന് ഇംഗ്ലീഷ് related youtube videos, podcast, news, current affairs, english related voice അല്ലെങ്കിൽ mp3 എന്നിവ continues ആയി കേൾക്കുക. ഇവ practice ചെയ്യുമ്പോൾ video കൾ കുറച്ചു മാത്രം കാണുവാൻ ശ്രമിക്കുക. കാരണം youtube video കൾ കാണുമ്പോൾ കുറച്ചു കഴിയുമ്പോൾ bore അടിച്ചു തുടങ്ങും. അപ്പോൾ bore അടിമാറ്റാൻ english related അല്ലാത്ത video കൾ കാണുവാനുള്ള tendency പൊതുവേ കണ്ടു വരാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ listening skill and knowledge acquisition ഇവ നേടിയെടുക്കുവാൻ വളരെ സമയം എടുക്കും. അതുകൊണ്ട് listening practice ചെയ്യുമ്പോൾ കഴിവതും അതിൽ മാത്രം concentrate ചെയ്യുക.
9 ഒമ്പതാമത്തെ കാര്യം എന്നത് reading practice ആണ്. ചെറിയ ചെറിയ story കൾ വായിച്ച് ഇവ practice ചെയ്തു തുടങ്ങുക. വായനയ്ക്ക് ആവശ്യമുള്ള ചെറിയ story book കൾ, novel, magazine, എന്നിവ used book stall കളിൽ നിന്നും select ചെയ്തു വാങ്ങുവാൻ കഴിയും. ഇവ പകുതി വിലയ്ക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്. കൂടാതെ ഇപ്പറഞ്ഞ കാര്യങ്ങൾ playstore ൽ നിന്നും ലഭ്യമാണ്. അതും നിങ്ങൾക്ക് use ചെയ്യാം. കൂടാതെ ഒരു ഇംഗ്ലീഷ് newspaper വാങ്ങി വായിക്കുക. ഇത് കുറെയധികം ദിവസങ്ങൾ എടുത്ത് വായിച്ചു മനസ്സിലാക്കിയാൽ മതിയാകും. ഇംഗ്ലീഷിനെ, അല്പം കൂടെ fast ആയി മനസ്സിലാക്കുവാൻ പറ്റും എന്ന് വരുമ്പോൾ ആഴ്ചയിൽ രണ്ടു പത്രം ആക്കുക പിന്നീട് അത് മൂന്ന് പത്രം ആക്കുക. ഇങ്ങനെ നിങ്ങൾ തുടക്കത്തിൽ വായിച്ചു ശീലിക്കുക. കാരണം playstore ൽ newspaper application കൾ ധാരാളം ഉണ്ട്. ഇവ download ചെയ്തു നിങ്ങൾക്ക് വായിക്കാവുന്നതാണ്. ചിലർക്ക് വായനാശീലം ഒട്ടും ഇല്ലാത്തവർ ആയിരിക്കും. അവർ ഇംഗ്ലീഷ് പഠിച്ചെടുക്കണം എന്ന ആഗ്രഹത്താൽ mobile ൽ reading practice ചെയ്യുവാൻ ആരംഭിക്കും. വായനശേഷം ഇല്ലാത്തതിനാൽ, വായിച്ചു തുടങ്ങി കുറച്ചു കഴിയുമ്പോൾ bore ആയി പൊതുവെ കണ്ടു വരാറുണ്ട്. അല്പം വായിച്ചതിനുശേഷം application ക്ലോസെ ചെയ്തു facebook, youtube, whatsapp എന്നിങ്ങനെയുള്ള social media platform കളിലേക്ക് ശ്രദ്ധ തിരിഞ്ഞ് ധാരാളം സമയം പാഴായി പോകുന്നത് പൊതുവെ കണ്ടു വരാറുണ്ട്. ഇത്തരത്തിലുള്ള കാര്യം avoid ചെയ്യുന്നതിനാണ്,beginners ;digital books ആരംഭത്തിലെ വായിക്കുന്നത് promote ചെയ്യാത്തത്. Reading നെ കുറിച്ച് നല്ല ധാരണ കിട്ടിയാൽ പിന്നീട് മാത്രം digital platform കൾ ഉപയോഗിക്കുക.എന്നാൽ യാത്ര വേളകളിൽ reading book കൊണ്ടുപോകാൻ സാഹചര്യം ലഭിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് digital books or applications ഉപയോഗിക്കാവുന്നതാണ്.
10 പത്താമത്തെ കാര്യം എന്നത്, writing practice ആണ്. ഞങ്ങൾ listening and reading ചെയ്ത കാര്യത്തിലെ information കൾ, പുതിയ വാക്കുകൾ ഉപയോഗിച്ച് sentence കൾ എഴുതുവാൻ ശ്രമിക്കുക. കൂടാതെ രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രിയിൽ കിടക്കുവാൻ പോകുന്നത് വരെയുള്ള കാര്യങ്ങൾ ഓർത്തെടുത്ത് ഇംഗ്ലീഷിൽ ചെറിയ sentence കളായി എഴുതുവാൻ ശ്രമിക്കുക. ഇങ്ങനെ writing ചെയ്യുമ്പോൾ ഇംഗ്ലീഷിൽ think ചെയ്യുവാനും, ഇവ translate ചെയ്യുവാനുമുള്ള കഴിവ് നിങ്ങൾക്ക് സ്വയം നേടിയെടുക്കുവാൻ കഴിയും. മാത്രമല്ല വീട്ടിൽ ഇരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും, park ൽ ഇരിക്കുമ്പോഴും ഈ skill സ്വയം develop ചെയ്തെടുക്കുവാൻ സാധിക്കുന്ന കാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ spoken ഇംഗ്ലീഷ് വളരെ വേഗത്തിൽ പഠിച്ചെടുക്കണം എന്നുണ്ടെങ്കിൽ listening, reading and writing ഇവ നന്നായി practice ചെയ്യണം. ഇവ എങ്ങനെ പഠിച്ചെടുക്കണം എന്ന് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ advice തേടുന്നത് നല്ലതാണ്.
11 പതിനൊന്നാമത്തെ കാര്യം എന്നത് practice grammar one by one എന്നാണ്. Grammar ഓരോന്നായി മനസ്സിലാക്കി സ്വയം practice ചെയ്യുന്നത് കൂടുതൽ fluency നേടിയെടുക്കുന്നതിൽ വളരെ സഹായിക്കും. ഇവ practice ചെയ്യുവാൻ ദിവസം ഒരു മണിക്കൂർ ചിലവഴിക്കുന്നത് വളരെ help ആയിരിക്കും. ഇപ്പോൾ നിങ്ങൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ഇംഗ്ലീഷ് effective ആയി എങ്ങനെ പഠിക്കണം എന്ന് മനസ്സിലായി എന്ന് കരുതുന്നു.

Comments
Post a Comment