സ്പോക്കൺ ഇംഗ്ലീഷ് വേഗത്തിൽ improve ചെയ്യുവാൻ അഞ്ച് കാര്യങ്ങൾ
English പഠിക്കുവാൻ ഏറ്റവും ആദ്യം വേണ്ടത്.
ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ ആഗ്രഹിക്കുമ്പോൾ പ്രാരംഭത്തിൽ തന്നെ നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതായിട്ടും ഉണ്ട്. എങ്കിലും അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് constant ആയും intensive ആയും പഠിച്ചു തുടങ്ങി വളരെ വേഗത്തിൽ improvement നേടിയെടുക്കുവാൻ സാധിക്കും.
ഒന്നാമത്തെ കാര്യം എന്നത് Analyse yourself എന്നതാണ്. നിങ്ങളുടെ പ്രായം നിലവിലെ സാഹചര്യം. നിങ്ങൾ student ആണോ. പഠനശേഷം എത്ര നാളുകൾക്ക് ശേഷം ആണ് ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുന്നത്. നിലവിൽ പഠനവുമായി touch ഉണ്ടോ, നിങ്ങളുടെ ജോലി സമയം എന്നിങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ച് നന്നായി ധാരണ ലഭിച്ചതിനുശേഷം ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുക. Guidence ന് വേണ്ടി താഴെ കാണുന്ന link ൽ contact ചെയ്യാവുന്നതാണ്.
Contact Number : +91 9497224033
രണ്ടാമത്തെ കാര്യം എന്നത്, Set a Goal എന്നതാണ്. ഞാൻ എന്തിനുവേണ്ടിയാണ് ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുന്നത്. അതിനെപ്പറ്റി നല്ലൊരു ധാരണ ഉണ്ടായിരിക്കണം. കുട്ടികളെ പഠിപ്പിക്കുവാൻ ആണോ, job promotion ആണോ, business development ന് വേണ്ടിയാണോ, marketing ന് വേണ്ടിയാണോ, study migration എന്നിവയ്ക്ക് വേണ്ടിയാണോ, Gulf -Europe job ന് വേണ്ടിയാണോ എന്നിങ്ങനെ. നിങ്ങളുടെ ആഗ്രഹം അതായത് puropse നന്നായി മനസ്സിലാക്കിയിരിക്കുക.
മൂന്നാമത്തെ കാര്യം എന്നത് Strong and Constant determination ആണ്. നമ്മൾ ഇംഗ്ലീഷ് പഠിക്കുവാൻ തുടങ്ങുമ്പോൾ നിരവധി സാഹചര്യങ്ങൾ ജീവിതത്തിൽ വന്നേക്കാം. അത്തരം അവസരങ്ങളിലും ദിവസവും കുറച്ചു സമയമെങ്കിലും ഇംഗ്ലീഷ് പഠിക്കുവാനായി കണ്ടെത്തണം. അതിനു രാവിലെ എത്ര മണിക്കൂർ പഠിക്കണം വൈകിട്ടും എത്ര മണിക്കൂർ പഠിക്കണം എന്ന തീരുമാനം എടുക്കാതിരിക്കുക. എപ്പോഴാണോ സമയം കിട്ടുക അപ്പോൾ പഠിക്കുക. അതിന് ഒരു വിട്ടുവീഴ്ചയും പാടില്ല. പലപ്പോഴും ഇംഗ്ലീഷ് പഠിച്ചെടുക്കുന്നതിന്റെതായ ബുദ്ധിമുട്ടുകൾ മാത്രമല്ല personal problems ; constant ആയിട്ടുള്ള പഠനത്തെ ബാധിച്ചേക്കാം. ഇത്തരം അവസരങ്ങളിൽ പോലും പഠിക്കുക എന്നതായിരിക്കണം നമ്മുടെ കർത്തവ്യം.
നാലാമത്തെ കാര്യം എന്നത് Basic English Grammar പഠിക്കുക എന്നതാണ്. സ്പോക്കൺ ഇംഗ്ലീഷ് പഠിക്കണം എന്നുണ്ടെങ്കിൽ at least basic English grammar എങ്കിലും അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ ഇംഗ്ലീഷ് ഭാഷയുടെ structure ഉം എങ്ങനെയാണ് ഇവ easy ഹായ് പഠിച്ചെടുക്കേണ്ടത് എന്ന കാര്യത്തെപ്പറ്റിയും ധാരണ കിട്ടുകയുള്ളൂ. എല്ലായിപ്പോഴും കൃത്യമായ guidence ഓട് കൂടി one by one ആയി connect ചെയ്ത് പഠിച്ചെങ്കിൽ മാത്രമേ. നിങ്ങൾക്ക് എവിടെയാണ് mistake കൾ വരുന്നതെന്ന് മനസ്സിലാക്കി എടുക്കുവാൻ സാധിക്കുകയുള്ളൂ. പറഞ്ഞു വരുന്നതിന്റെ സാരം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ തുടക്കത്തിൽ basic English grammar പഠിക്കുന്നത് ഒരുപാട് ഗുണം ചെയ്യും. ഇവയെ പറ്റി മറ്റൊരു വീഡിയോയിൽ brief ആയി വിവരിച്ചിട്ടുണ്ട്. ഈ ഭാഗത്തെപ്പറ്റി അറിയുവാൻ ആ വീഡിയോ വളരെ ഉപകാരപ്പെടും.
അഞ്ചാമത്തെ കാര്യം എന്നത് Practice everyday എന്നതാണ്. ഇംഗ്ലീഷ് പഠനത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു കാര്യം എന്നത് English surround ൽ അല്ലെങ്കിൽ english world ൽ ആയിരിക്കുക എന്നതാണ്. English world ൽ ആയിരിക്കുവാൻ listening, reading, and writing ദിവസവും practice ചെയ്യുക. ഈ ഒരു habit ഇംഗ്ലീഷിനെ ഇഷ്ടപ്പെടുന്നതിന് easy ആക്കി മാറ്റുന്നതിനും വളരെ help ചെയ്യും.
ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചാൽ ഇംഗ്ലീഷിനെ നിങ്ങൾക്ക് സ്വയം ഇഷ്ടപ്പെട്ടു പഠിച്ചെടുക്കുവാൻ സാധിക്കും.

Comments
Post a Comment