IELTS writing ലെ task 2 ആയ essay എങ്ങനെയാണ് എഴുതേണ്ടത്
IELTS writing ലെ task 2 ആയ essay എങ്ങനെയാണ് എഴുതേണ്ടത് എന്നാണ്. പലരും better bandscore ന് വേണ്ടി structure follow ചെയ്യാറുണ്ട്. ഉദാഹരണമായിട്ട് Paraphrase, thesis, firstly/ first of all, secondly, to conclusion / in conclusion എന്ന് order ലും. Paraphrase, thesis, On the one hand, on the other hand, to conclusion / in conclusion എന്നിങ്ങനെ വിവിധ essay structure കൾ follow ചെയ്യുവാൻ ചിലർ നിർബന്ധിക്കുന്നത് കാണാറുണ്ട്. എന്നാൽ നിങ്ങൾ 9 bandscore ആണ് ലക്ഷ്യമാക്കി പഠിക്കുന്നതെങ്കിൽ ഇത്തരം structure കൾ follow ചെയ്യേണ്ട കാര്യമില്ല. Topic നെ കൃത്യമായി connect ചെയ്തു എഴുതിയാൽ മതിയാവും. അതായത് കൃത്യമായി connect ചെയ്തു വേണം IELTS writing എഴുതുക. Task 2 എങ്ങനെയാണ് എഴുതേണ്ടത് എന്ന് ചിന്തിക്കുന്നതിനു മുൻപ് IELTS writing നെ സംബന്ധിച്ച് ചില കാര്യങ്ങൾ brief ആയി അറിഞ്ഞിരിക്കണം.
IELTS writing ന് ഏറ്റവും പ്രധാനമായ രണ്ടു കാര്യമാണ്
1 Grammar
2 Knowledge
Writing section നിൽ grammar പ്രധാന role വഹിക്കുന്നുണ്ട്. task 2 ൽ ചോദിക്കുന്ന ചോദ്യം കൃത്യമായി മനസ്സിലാക്കുവാൻ grammar കൂടിയ തീരു. ഇല്ലെങ്കിൽ out of topic ആയി മാറും. മാത്രമല്ല IELTS ആവശ്യമായ grammar കൾ നന്നായി മനസ്സിലാക്കി മാത്രമേ നമുക്ക് കൃത്യമായി നമ്മുടെ idea കൾ cordinate ചെയ്തു എഴുതുവാൻ സാധിക്കുകയുള്ളൂ. അതായത് simple sentence മാത്രമല്ല complex sentence കളും എഴുതുവാൻ അറിഞ്ഞിരിക്കേണം. IELTS ന് ആവശ്യമായ grammar കൾ നന്നായി പഠിക്കുക.
അടുത്തതാണ് knowledge. Essay യിൽ പലതരത്തിലുള്ള topic കളെ base ചെയ്താണ് questions ചോദിക്കുന്നത്.
1 Health
2 Technology
3 Education
4 Envirornment
5 Govt & laws
6 Society, Culture
7 work & employment
8 Globalization
9 Crime & Justice
10 Tourism & Travel
11 Media & advertising
ഈ വിഷയങ്ങളെ കുറിച്ച് നിങ്ങൾക്ക് ഏകദേശ ഉണ്ടായിരിക്കണം. അതിനായി national & international news & newspaper കൾ, articles,columns, newspaper applications അല്ലെങ്കിൽ മറ്റ് online സൗകര്യങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഇവയിൽ പറയുന്ന main topic, bullet points അതായത് main topic നെ emphasize ചെയ്യുന്ന supporting points, examples ഇവ; പ്രത്യേകം ഒരു diary യിൽ അല്ലെങ്കിൽ notebook ലോ എഴുതുവാൻ ശ്രമിക്കുക. ഇവ സമയം എടുത്ത് നാലഞ്ച് ആവർത്തി വായിക്കുന്നത് എല്ലാ നിലയിലും topic ഉം ആയി ബന്ധപ്പെട്ട ഗുണം ചെയ്യും.. ഇത്രയും കാര്യങ്ങളാണ് writing practice ന് മുൻപ് അറിഞ്ഞിരിക്കേണ്ടതും practice ചെയ്യപ്പെടേണ്ടതും. ഒരുപക്ഷേ ഈ പറഞ്ഞ knowledge കൾ IELTS ന് ചേർന്നതിനുശേഷം നേരത്തെ പറഞ്ഞ 11 subject കൾ എല്ലാം മനസ്സിലാക്കി എടുക്കുന്നതിന് ഒരുപാട് effort എടുക്കേണ്ടിവരും. അതു കുറയ്ക്കാൻ ഈ പറഞ്ഞ കാര്യങ്ങൾ നേരത്തെ തന്നെ practice ചെയ്തു തുടങ്ങിയാൽ ഏറ്റവും നല്ലത്.
ആദ്യം നമുക്ക് IELTS task 2 ന്റെ structure just നോക്കിയിട്ട് brief ആയി ചിന്തിക്കാം.
Introduction
Body paragraph 1
Bodyparagraph 2
toonclusion /in conclusion എന്നീ നാല് part കളിലായി കാണുവാൻ സാധിക്കും. ഈ നാല് part കളും നാല് paragraph കളിലായി വേണം എഴുതുവാൻ. ചില topic കളെ base ചെയ്തു 3 body paragraph കൾ വരെ ആകാം. എങ്കിലും രണ്ട് body paragraph കളിൽ എഴുതുവാൻ ശ്രമിക്കുന്നതാവും ഏറ്റവും നല്ലത്
ആദ്യം task 2 question നന്നായി വായിച്ചു ഏത് type question ആണെന്ന് മനസ്സിലാക്കുക. 1 Advantageous and disadvantegeous
2 Agree or disagree
3 Your opinion
4 Problem & solutions
5 discuss both views ചിലപ്പോൾ direct ആയിട്ടും ചോദിച്ചേക്കാം.
Next ചെയ്യേണ്ടത്, question വീണ്ടും നന്നായി വായിച്ചു മനസ്സിലാക്കുക. എന്നിട്ട് അതിലെ main point ഏതാണെന്ന് കണ്ടെത്തുക. കൂടാതെ main point നെ emphasize ചെയ്യുന്ന key word കൾ ഉണ്ടാകും. അതും just pencil ന് underline ചെയ്തു അതിൻറെ synonymns എഴുതുക.
അതിനുശേഷം main topic ന് related ആയിട്ടുള്ള bullet point കൾ. Bullet point നെ support ചെയ്യുന്ന example just note
ചെയ്തു വയ്ക്കുക. Next ചെയ്യേണ്ടത് എന്ത് opinion ആണ് കൊടുക്കേണ്ടത് എന്ന് determine ചെയ്യുക. എഴുതിത്തുടങ്ങി കുറച്ചു കഴിയുമ്പോൾ opinion നെ കുറച്ച് confusion വരികയാണെങ്കിൽ അത്തരം situation നെ overcome ചെയ്യുവാൻ നിങ്ങളുടെ opinion question ന്റെ side ൽ just mention ചെയ്യുക. എന്നിട്ട് introduction part എഴുതുവാൻ ശ്രമിക്കുക.
Introduction part ൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. Introduction part ൽ രണ്ട് കാര്യങ്ങൾ ഉൾപ്പെടുത്തണം
1 Paraphrase
2 Thesis
Paraphrase ചെയ്യുക എന്ന് പറഞ്ഞാൽ, നിങ്ങൾക്ക് കിട്ടിയ question നെ അതെ meaning ഓട് കൂടി നിങ്ങളുടെതായ word കൾ ഉപയോഗിച്ച് rewrite ചെയ്യുക. ഇത് ഒരൊറ്റ sentence ൽ എഴുതുവാൻ ശ്രമിക്കുക.. ഇപ്പോൾ paraphrase ചെയ്യുക എന്നത് എന്താണ് എന്ന് മനസ്സിലായി എന്ന് കരുതുന്നു.
Thesis എന്ന് പറഞ്ഞാൽ question നോടുള്ള ബന്ധത്തിൽ നിങ്ങളുടേതായ opinion/ view/position എന്നത് പറയുക എന്നാണ്. ഇതും ഒരൊറ്റ sentence ൽ എഴുതുവാൻ പരമാവധി ശ്രമിക്കുക. എന്നാൽ ചില question നെ base ചെയ്ത് രണ്ട് sentence കളിൽ എഴുതേണ്ടിവരും. അപ്പോഴും നിങ്ങൾ രണ്ട് sentence നെ ഒരൊറ്റ sentence ൽ ഇടുവാൻ പരമാവധി ശ്രമിക്കുക.അതിന് punctuation കൃത്യമായ ഉപയോഗിക്കുവാൻ ശ്രമിക്കുക.
അടുത്തതാണ് body paragraph.
Body paragraph ൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. Body paragraph ൽ മൂന്ന് sentence കളിൽ ആയി എഴുതുവാൻ കഴിവതും ശ്രമിക്കുക . ഒന്നാമത്തെ sentence ൽ , Support 1st point/ bullet point with explanation അതായത് നിങ്ങൾ പറയുവാൻ പോകുന്ന support point / bullet point നെ വളരെ വ്യക്തമായും സ്പഷ്ടമായും present ചെയ്തു explanation ചെയ്യുവാൻ ശ്രമിക്കുക. രണ്ടാമത്തെ sentence ൽ bullet point with explanation നെ emphasize ചെയ്യുന്നതിന് ഒരു example പറയുവാൻ ശ്രമിക്കുക. Example പറയുമ്പോൾ ഒറ്റ വാക്കിൽ പറയുകയല്ല വേണ്ടത് മറിച്ച് ആ exaple with explanation ആണ് വേണ്ടത്. ഈ രണ്ടു കാര്യങ്ങളാണ് പൊതുവേ body paragraph ൽ വേണ്ടത്. Body paragraph ൽ മൂന്നാമതായി sentence ആയി എഴുതേണ്ടത് , bullet point with explanation and example നെ link ചെയ്തുകൊണ്ട് summarize ചെയ്തു ഒരു sentence എഴുതാവുന്നതുമാണ്. ഇത്രയും കാര്യങ്ങളാണ് body paragraph ൽ ഉൾപ്പെടുത്തേണ്ടത് .
അതായത്,
1 support point/ bullet point
2 example with explanation
3 summarize body paragraph
എന്നീ മൂന്ന് കാര്യങ്ങൾ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. ഇതേ structure തന്നെയാണ് 2nd body paragraph ലും വരേണ്ടത്.
അടുത്തതാണ് conclusion part, conclusion part ൽ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. അതായത് മൂന്ന് sentence ൽ എഴുതുവാൻ ശ്രമിക്കുക.
1 Restate your thesis
2 Suammarize main argument
3 Your thoughts about this topic
ഒന്നാമതായി , Restate your thesis എന്ന് പറഞ്ഞാൽ , എന്താണോ നിങ്ങളുടെ opinion, view, position ഇവയെ ചുരുക്കത്തിൽ എഴുതുക എന്നതാണ്.
രണ്ടാമതായി , Summarize main arguments എന്ന് പറഞ്ഞാൽ ഒന്നും രണ്ടും body paragraph കളിൽ പറഞ്ഞ point കളെ summarize ചെയ്യുക എന്നതാണ്. Summarize ചെയ്യുമ്പോൾ രണ്ടു paragraph ലും പറഞ്ഞ main point കൾ അതേപടി എഴുതുവാൻ ശ്രമിക്കരുത്, അതായത് repeat ചെയ്ത് എഴുതുവാൻ പാടില്ല എന്നർത്ഥം. ചെറിയ മാറ്റങ്ങൾ വരുത്തി എഴുതുക.
Summarize ചെയ്യുമ്പോൾ question നെ base ചെയ്ത writing ന് change കൾ വരാം. ഇക്കാര്യം കൂടുതൽ practice ചെയ്യുമ്പോൾ മാത്രമേ നമുക്ക് ആ വ്യത്യാസം മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.
മൂന്നാമതായി ,Your thought about this topic എന്നതാണ് എഴുതേണ്ടത്. ഇതും ഒരു ഒറ്റ sentence ൽ എഴുതുവാൻ ശ്രമിക്കുക, അതായത് ഈ വിഷയത്തോടുള്ള നിങ്ങളുടെ prediction ദീർഘവീക്ഷണം അല്ലെങ്കിൽ suggestion അല്ലെങ്കിൽ general statement ഇങ്ങനെ ഏതെങ്കിലും ഒന്ന് question നെ base ചെയ്തു പറയാവുന്നതാണ്. ഇത്രയും കാര്യങ്ങളാണ് conclusion part ൽ വരുന്നത്.
ഒന്നുകൂടെ ചുരുക്കത്തിൽ പറയാം
Intoduction part ൽ paraphrase, thesis.
Body paragraph ൽ support point/bullet point, example with explanation, summarize.
Conclusion part ൽ restate your thesis, summarize mian arguments, your thoughts about this topic. ഇവ കൃത്യമായി cordinate ചെയ്തു link എഴുതുവാൻ ശ്രമിച്ചാൽ കുറഞ്ഞത് 7.5 bandscore ന് മുകളിൽ കിട്ടും. മാത്രമല്ല ഇത്രയും കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങൾ essay എഴുതുമ്പോൾ 250 word ന് മുകളിൽ പോവുകയുമില്ല.
ഈ പറഞ്ഞ കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് തുടക്കത്തിൽ essay എഴുതുവാൻ പ്രയാസം തോന്നുകയാണെങ്കിൽ, Question നന്നായി വായിച്ച് മനസ്സിലാക്കി essay മലയാളത്തിൽ എഴുതുവാൻ ശ്രമിക്കുക . അപ്പോൾ നിങ്ങൾക്ക് ഈ പറഞ്ഞ കാര്യങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് ഒരു essay കൃത്യമായി connect / link ചെയ്തു എഴുതേണ്ടത് എന്ന് മനസ്സിലാകും .
For more details contact us
Mobile : +91 9497224033
Email : infoeschoolacademyktm@gmail.com
Website : www.eschoolenglishacademy.com

Comments
Post a Comment