Fake English motivation Vs reality
മറ്റൊരു കാര്യം എന്നത് പരസ്യങ്ങളിൽ അമിത വിശ്വാസം പാടില്ല. കാരണം മിക്ക afs ന് പുറകിൽ, നിങ്ങളുടെ അജ്ഞതയെ അല്ലെങ്കിൽ അറിയുവാനുള്ള curiosity യെ നന്നായി attract ചെയ്യിപ്പിച്ച് misuse ചെയ്യുകയാണ് പൊതുവായി കണ്ടുവരുന്നത്. Beginners നെ സംബന്ധിച്ച് ഇംഗ്ലീഷ് തുടക്കത്തിൽ വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും, ഉദാഹരണമായി ഒരു situation പറയാം. ഞാൻ ഇന്ന institute ൽ ഇംഗ്ലീഷ് രണ്ടുമാസം കൊണ്ട് അല്ലെങ്കിൽ മൂന്നുമാസം കൊണ്ട് പഠിച്ചു എന്ന experience ഞാൻ അടക്കം നിങ്ങളും ഒരു പക്ഷേ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. നൂറിൽ അഞ്ചല്ലെങ്കിൽ 10% ആൾക്കാർക്ക് ആ ഒരു skill ഉണ്ടാവാം. പക്ഷേ അവർ ആകണമെന്നില്ല നിങ്ങൾ, മാത്രമല്ല ഇതിൻറെ reality എന്താണെന്നുവെച്ചാൽ ഒന്നെങ്കിൽ ഈ ഒരു വ്യക്തി ഒന്ന് രണ്ട് institute ൽ പഠിച്ചു അല്ലെങ്കിൽ കുറെ നാള് self practice നടത്തി join ചെയ്ത ഒരാളുടെ testimony മാത്രമാണെന്ന് കരുതിയാൽ മതി. അല്ലായെങ്കിൽ ഇത്തരം testimony videis കൾ കണ്ട് കണ്ട് ആ ഒരു വ്യക്തി ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്ന് കരുതി രണ്ടുമാസം അല്ലെങ്കിൽ മൂന്നുമാസത്തെ course ന് join ചെയ്തു അവർ പറഞ്ഞ fees അടച്ചാൽ ആഗ്രഹിക്കുന്ന നിലവാരത്തിൽ എത്തിച്ചേരുകയില്ല.
ഇക്കാര്യം നിങ്ങൾ നന്നായി മനസ്സിലാക്കിയിരിക്കുക ഇനി നമുക്ക് english myth നെ കുറച്ച് മനസ്സിലാക്കുവാൻ ശ്രമിക്കാം.
Spoken english myth ലെ ഒന്നാമത്തെ കാര്യം ശ്രദ്ധിക്കാം. കുഞ്ഞു കുട്ടികൾ എങ്ങനെയാണ് സംസാരിച്ചു പഠിച്ചത്, അതുപോലെ നിങ്ങളും ചെയ്താൽ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കും. വാസ്തവത്തിൽ ഇത് സത്യമാണോ! ഇംഗ്ലീഷ് പഠിക്കുവാനുള്ള ആഗ്രഹം കൊണ്ട് ഈ ഒരു video കാണുന്ന നിങ്ങളുടെ age എത്രയാണ് എന്ന് just ചിന്തിക്കുക. ഇനി പറയുവാൻ പോകുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കി എടുക്കുവാൻ ശ്രമിക്കുക. ജനിക്കുന്നത് മുതൽ maximum മൂന്നര വർഷക്കാലം എടുക്കും നന്നായി സംസാരിച്ചു തുടങ്ങുന്നത്തിനു. ചില കുട്ടികൾ നേരത്തെ സംസാരിച്ചുതുടങ്ങിയേക്കാം; മറ്റു ചില കുട്ടികൾ അല്പം കൂടെ കാലതാമസം എടുത്തെന്നും വരാം. എങ്കിലും 0 മുതൽ മൂന്നര വർഷക്കാലം കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നതായി കണക്കാക്കപ്പെടുന്നു. 0 മുതൽ മൂന്നര വർഷക്കാലത്തെ ഒരു കുട്ടി ഒരു ഭാഷ അല്ലെങ്കിൽ communication പെട്ടെന്ന് പഠിച്ചെടുക്കുവാനുള്ള mindset, brain ആണ് ഉള്ളത്. എന്നാൽ ഈ ഒരു age category കണക്കാക്കി മറ്റൊരു ഭാഷ പഠിക്കുക എന്നത് സാധ്യമായിട്ടുള്ള ഒരു കാര്യമാണ് എന്ന് കരുതുന്നില്ല. അതല്ല kindergarden മുതൽ 2nd standard വരെയുള്ള കുട്ടിയുടെ കാര്യം പറഞ്ഞാലും അതത്ര practical ആയ കാര്യം ആണെന്ന് തോന്നുന്നില്ല. കാരണം kindergarden മുതൽ 2nd s standard വരെയുള്ള കുട്ടികളെ സംബന്ധിച്ച് parent നെ വിട്ടു പിരിയാനുള്ള മടി, മാത്രമല്ല അവർ ക്ലാസിൽ ആയിരിക്കുമ്പോൾ parents നെ miss ചെയ്യുന്ന emotion വേറെ. പിന്നെ പുതിയ കാര്യങ്ങൾ പഠിക്കുന്നതിന്റെ ഒരു stress. ക്ലാസ് കഴിഞ്ഞ് വീട്ടിൽ വന്നാൽ പഠിക്കെടാ അല്ലെങ്കിൽ പഠിക്കെടി എന്ന് പറഞ്ഞ് parents ന്റെ pressure.
ചുരുക്കിപ്പറഞ്ഞാൽ kindergarden മുതൽ കുട്ടികളുടെ mind gradually develop ആയിക്കൊണ്ട് മാറിക്കൊണ്ടിരിക്കുന്ന അതിനോടൊപ്പം mindset മാറിക്കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ kndergarden മുതൽ ഇംഗ്ലീഷിൽ മാത്രം focus ചെയ്താൽ massive ആയിട്ടുള്ള development കാണുവാൻ സാധിക്കും. അല്ലാത്തവരിൽ അത്ര practical ആയിട്ടുള്ള കാര്യം ആകില്ല. ഇനി മൂന്ന് മുതൽ അഞ്ചാം ക്ലാസ് വരെ, ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസുവരെ, 10 th, +1, +2 എത്ര subject കൾ പഠിക്കണം, കൂടാതെ homework, class test, chapter wise test,, tution, lab, record, final exam എന്നിങ്ങനെ കുട്ടികൾ അതാത് ക്ലാസുകൾക്ക് അനുസരിച്ച് mind- pressure ഉണ്ടായിരിക്കും. അതിനുശേഷം higher study, job, future എന്നിവയെ follow ചെയ്തുള്ള ഒരു കാലയളവ്, അതിന് അതിന്റേതായ responsibility, pressire, അതിനുശേഷം marriage, കുട്ടികൾ, family responsibility, family problem, job responsibility എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ. ചുരുക്കി പറഞ്ഞാൽ നമ്മൾ എന്നുമുതലാണോ ഇംഗ്ലീഷ് പഠിക്കുവാൻ തുടങ്ങുന്നത് അപ്പോൾ നിങ്ങളുടെ mindset, brain ഒരിക്കലും ഒരു കൊച്ചു കുട്ടി ഭാഷ പഠിക്കുന്ന mindset പോലെ ആകുന്നില്ല. എന്നാണ് എൻറെ experience ൽ നിന്നും മനസ്സിലായത്. പഠിക്കുവാൻ ആഗ്രഹിക്കുന്ന നിങ്ങൾക്ക് ഒരു കുഞ്ഞു കുട്ടി അതിന്റെ native language പഠിച്ചെടുക്കുന്നതുപോലെ എനിക്കും ഇംഗ്ലീഷ് പഠിച്ചെടുക്കാമോ എന്ന് സ്വയം വിലയിരുത്തുക.
സ്പോക്കൺ ഇംഗ്ലീഷ് myth ലെ രണ്ടാമത്തെ കാര്യം എന്നത്, daily sentence കൾ പഠിച്ചാൽ ഇംഗ്ലീഷ് സംസാരിക്കാം എന്നാണ്. Daily സെന്റെൻസ് കൾ കാഴ്ചയിൽ attractive ആണ്. എന്നാൽ practical life ൽ use ചെയ്യുക എന്നത് challanging ആയിട്ടുള്ള കാര്യമാണ്. Daily sentence കൾ മാത്രം തുടക്കത്തിൽ പഠിക്കുവാൻ ശ്രമിച്ചാൽ നേരിടാവുന്ന ചില കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം. ഒന്നാമത്തെ കാര്യം എന്നത്, ഒരാളുടെ speaking style നിങ്ങളിൽ direct inject ചെയ്യുക അല്ലെങ്കിൽ follow ചെയ്യുവാൻ നിർദ്ദേശിക്കുകയാണ് ചെയ്യുന്നത്. നിങ്ങളോട് ഒരാൾ സംസാരിക്കുമ്പോൾ നിങ്ങൾ പഠിച്ചുവെച്ച അല്ലെങ്കിൽ പ്രതീക്ഷിച്ച രീതിയിൽ അല്ല മറ്റൊരാൾ പറയുന്നതെങ്കിൽ ഒന്നെങ്കിൽ mind blank ആകും അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ തെറ്റിപ്പോകുമോ എന്ന ഭയത്താൽ 4-6 months സ്വയം ഉൾവലിഞ്ഞു നിൽക്കും. രണ്ടാമത്തെ കാര്യം എന്നത്, പറയുക അല്ലെങ്കിൽ ഉത്തരം പറയുക എന്ന് മാത്രമല്ല മറിച്ച് ചോദ്യം എന്താണെന്ന് മനസ്സിലാക്കിയാൽ കൂടി മാത്രമേ ഒരു speaking ആകുകയുള്ളൂ. ചുരുക്കി പറഞ്ഞാൽ ഉത്തരം പറയുവാൻ മാത്രം പഠിച്ചാൽ പോരാ മറിച്ച് ചോദ്യം കൂടെ മനസ്സിലാക്കിയെടുക്കാൻ ആയിട്ടുള്ള കഴിവും കൂടെ നേടിയെടുക്കണം.
മൂന്നാമത്തെ കാര്യം, നിങ്ങൾ daily sentence കൾ പഠിക്കുമ്പോൾ ഒരു speed ഉം style ലും ഉണ്ടാകും.എന്നാൽ മറ്റേയാൾ നിങ്ങൾ പ്രതീക്ഷിക്കുന്ന speed ലോ style ലോ അല്ല സംസാരിക്കുന്നതെങ്കിൽ ഇദ്ദേഹം എന്താണ് പറഞ്ഞതെന്ന് ചിന്തിച്ച് ഒന്നെങ്കിൽ mind blank ആകുകയോ അല്ലെങ്കിൽ അദ്ദേഹം പറഞ്ഞ ഒന്ന് രണ്ട് വാക്കിൽ നിങ്ങൾ hook ചെയ്തു സംസാരിക്കുവാൻ ശ്രമിച്ചാൽ out of topic അതായത് അദ്ദേഹം പറയുന്നതും നിങ്ങൾ പറയുന്നതും തമ്മിൽ ബന്ധം ഉണ്ടാകില്ല. നാലാമത്തെ കാര്യം എന്നത് daily sentence കൾ കാണാതെ പഠിക്കുക എന്ന രീതിയാണ്. ഇത് ഒട്ടും practical ആയിട്ടുള്ള കാര്യമല്ല. കാരണം കുറച്ചു കഴിയുമ്പോൾ ഇവ മറന്നു പോയേക്കാം മാത്രമല്ല നിങ്ങൾ പഠിച്ചുവെച്ച sentence കൾ use ചെയ്യുവാനുള്ള സാഹചര്യം നിങ്ങൾ പ്രതീക്ഷിക്കുന്ന സമയത്ത് ലഭിച്ചു എന്ന് വരികയില്ല. പ്രതീക്ഷിക്കാത്ത അവസരങ്ങളിൽ നിങ്ങൾ കാണാതെ പഠിച്ച sentence കൾ recollect ചെയ്തു spondenious ആയി സംസാരിക്കുവാൻ സാധിച്ചു എന്ന് വരികയില്ല. അഞ്ചാമത്തെ കാര്യം എന്നത്, conversation പുസ്തകങ്ങൾ വായിച്ചു പഠിക്കുവാൻ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പുസ്തകങ്ങൾ വായിക്കുമ്പോൾ മുൻപ് പറഞ്ഞതുപോലെ അവർ തയ്യാർ ചെയ്തിരിക്കുന്ന speaking method കൾ ആണ് നിങ്ങളിലേക്ക് inject ചെയ്യുന്നത്.മാത്രമല്ല ഒരു sentence ലെ sentence structure ലെ പല കാര്യങ്ങളെ സംബന്ധിച്ച് doubt കൾ വരുവാൻ chance കൂടുതലാണ്. ഇതെന്താണ് ഇങ്ങനെ വന്നത് അല്ലെങ്കിൽ അതെന്താണ് അങ്ങനെ വന്നത് എന്ന് സംശയം. മാത്രമല്ല reading habit ഇല്ലാത്ത ഒരാളെ സംബന്ധിച്ച് ഇംഗ്ലീഷ് conversation പുസ്തകങ്ങൾ വായിച്ചു പഠിക്കുക എന്നത്, എത്രത്തോളം വിജയകരമായി, അവർ ആഗ്രഹിക്കുന്ന സമയത്തിനുള്ളിൽ തീരും എന്ന് ഉറപ്പില്ല. ആറാമത്തെ കാര്യം എന്നത്, നിങ്ങൾക്ക് daily sentence കളെ പറ്റി എന്തെങ്കിലും doubt കൾ ഉണ്ടായാൽ അവൻ നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുവാൻ പറ്റിയ ആളുകൾ, നമ്മൾ പ്രതീക്ഷിക്കുന്ന സമയങ്ങളിൽ ഉണ്ടായെന്ന് വരില്ല. Daily sentence കളിലെ doubt കളെ പറ്റി പഠിക്കുവാൻ ഒന്നെങ്കിൽ grammar class കളിലോ spoken english ക്ലാസുകളിലെ join. ചെയ്യണം
അതുകൊണ്ട് ഇപ്പറഞ്ഞ കാര്യങ്ങൾ നന്നായി മനസ്സിലാക്കി dailybsentence കൾ പഠിച്ചാൽ എനിക്ക് particukar time period നുള്ളിൽ ഇംഗ്ലീഷ് സംസാരിക്കുവാൻ പറ്റുമോ എന്ന് സ്വയം ചിന്തിക്കുക.
ഇനി നമുക്ക് മൂന്നാമത്തെ myth നെ പറ്റി ചിന്തിക്കാം ഒരു മലയാളി എങ്ങനെയാണ് തമിഴ് കന്നട ഹിന്ദി തുടങ്ങിയവ എങ്ങനെയാണ് സംസാരിക്കാൻ പഠിച്ചത് അതുപോലെ നിങ്ങൾക്കും ഇംഗ്ലീഷ് പഠിക്കുവാൻ കഴിയും. Actually, ഇതിൽ എത്രത്തോളം വാസ്തവം ഉണ്ട്. തമിഴ് കന്നഡ ഹിന്ദി എന്നിങ്ങനെ തുടങ്ങിയ ഭാഷകൾ പഠിച്ചത് പോലെ ഇംഗ്ലീഷ് പെട്ടെന്ന് പഠിച്ചെടുക്കുവാൻ വളരെ പ്രയാസമാണ്. കാരണം മലയാളത്തിൽ തമിഴും,തമിഴിന് കന്നടയും, കണ്ണടയ്ക്ക തെലുങ്കും, തെലുങ്ക് ഹിന്ദിയും ഭാഷാപരമായി connection ഉണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധ കൊടുത്താൽ പെട്ടെന്ന് പഠിച്ചെടുക്കുവാൻ പറ്റാവുന്ന ഭാഷകളാണ് തമിഴ് കന്നട തെലുങ്ക് ഹിന്ദി ഭാഷകൾ. കൂടാതെ മലയാളികൾ പെട്ടെന്ന് ഹിന്ദി പഠിക്കുന്നതിലും ഇതേ കാര്യം തന്നെയാണ് കാണുവാൻ സാധിക്കുന്നത്. നമ്മൾ പൊതുവേ ഉപയോഗിക്കുന്നത് സാധാരണ അതായത് informal malayalam ആണ്. എന്നാൽ formal മലയാള വാക്കുകളും തമ്മിൽ വളരെ അടുപ്പം ഉണ്ട്. മലയാളത്തിലെ ഒരു വാക്കിൻറെ പര്യായപദം നോക്കിയാൽ ഹിന്ദി വാക്കിനോട് സാമ്യത വരാറുണ്ട്. മാത്രവുമല്ല, Kerala syllabus ൽ സംസ്കൃതം ഒരു പഠന വിഷയം ആയതിനാലും സംസ്കൃതത്തിലെ വാക്കുകളും ഹിന്ദിയിലെ വാക്കുകളും തമ്മിൽ ബന്ധപ്പെട്ട് കാണുന്നതിനാൽ. Formal മലയാളവും സംസ്കൃതവും അല്പം അറിയാവുന്ന ആളെ സംബന്ധിച്ച് പെട്ടെന്ന് ഹിന്ദി പഠിക്കും. അല്ലെങ്കിൽ അത്യാവശ്യം മലയാള പദസമ്പത്തുള്ള ഒരാളെ സംബന്ധിച്ച് ഹിന്ദി പെട്ടെന്ന് ഇതിന്റെയൊക്കെയും badic readon എന്നത് പഠിക്കാവുന്നതേയുള്ളൂ. ഈ ഭാഷകൾക്കെല്ലാം ഒരു connection ഉണ്ട് എന്നതാണ്. എന്നാൽ ഈ ഒരു reality മനസ്സിലാക്കാതെ മലയാളഭാഷയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഇംഗ്ലീഷിനെ പെട്ടെന്ന് പഠിച്ചെടുക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. ഒരുപക്ഷേ വിരലിൽ എണ്ണാവുന്ന ആൾക്കാർക്ക് പെട്ടെന്ന് പഠിച്ചെടുക്കുവാനുള്ള skill ഉണ്ടായേക്കാം, പക്ഷേ മറ്റ് ആൾക്കാരിൽ ഇക്കാര്യം applicable ആകണമെന്നില്ല. ഈയൊരു വിഷയത്തെപ്പറ്റി ഒരു video നമ്മുടെ channel ൽ ഉണ്ട്. ആ video കണ്ടാൽ ഇക്കാര്യത്തെപ്പറ്റി വളരെ detail ആയി മനസ്സിലാക്കി എടുക്കുവാൻ സാധിക്കും. അതുകൊണ്ട് ഇംഗ്ലീഷ് മനോഹരമായി സംസാരിക്കണം എന്നുണ്ടെങ്കിൽ കൃത്യമായ അടുക്കും ചിട്ടയോടും കൂടെ പഠിച്ച എങ്കിൽ മാത്രമേ സംസാരിക്കുവാൻ സാധിക്കുകയുള്ളൂ.
ഇനി നമുക്ക് നാലാമത്തെ myth നെപറ്റി ചിന്തിക്കാം. ഈ ഒരു myth ൽ പറയുന്നത് പറഞ്ഞു പഠിക്കുക എന്നതാണ്. ഇത് സത്യമായ ഒരു കാര്യമാണ്. പക്ഷേ എങ്കിൽ ഇതിൻറെ മറുവശം koode manassilaakkaam.അതായത് ഇംഗ്ലീഷ് പറഞ്ഞു പഠിച്ചെങ്കിൽ മാത്രമേ fluency കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന്. പക്ഷേ ഇത് കേട്ടിട്ട് reality മനസ്സിലാക്കാതെ ഇംഗ്ലീഷ് പഠിക്കുവാൻ ഇറങ്ങിത്തിരിച്ചാൽ ചില obstecles നേരിടേണ്ടി വരും. ഇംഗ്ലീഷ് പറഞ്ഞു പഠിക്കണം എന്നുണ്ടെങ്കിൽ അതിന് പല ഘടകങ്ങൾ ആവശ്യമാണ്. ചോദ്യം മനസ്സിലാക്കണം അതുപോലെ ആവശ്യമായ സാഹചര്യം നമുക്ക് ചുറ്റും ഉണ്ടാകണം, നമ്മുടെ വീട്ടിൽ ഉള്ളവർ supoort ആയിരിക്കണം, അവരും ഇംഗ്ലീഷ് സംസാരിക്കുവാൻ അറിയാവുന്നവരോ അല്ലെങ്കിൽ ശ്രമിക്കുന്നവരോ ആകണം. നമ്മൾ ഇടപെടുന്ന സുഹൃത്തുക്കൾ മറ്റുള്ളവർ ഇംഗ്ലീഷ് സംസാരിക്കുന്നവർ ആയിരിക്കണം. നിങ്ങൾ കൂടുതലും കേൾക്കുന്നത് ഇംഗ്ലീഷ് ആയിരിക്കണം. നിങ്ങൾ പൊതുവായ ഒരു ചടങ്ങ് പങ്ക് ചേരുകയാണെങ്കിൽ അവിടെയും ഇംഗ്ലീഷ് ആയിരിക്കണം. എങ്കിൽ മാത്രമേ ഇംഗ്ലീഷ് ഒരു പരിധിവരെ പഠിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. മറിച്ച് ചോദ്യം മനസ്സിലാക്കുവാൻ കഴിയുന്നില്ല കൂടാതെ വീട്ടിലും സുഹൃത്തുക്കളുടെ ഇടയിലും മറ്റ് അവസരങ്ങളിലും കേൾക്കുന്നത് മലയാളം. ഇത്തരം ഒരു സാഹചര്യം നിലനിൽക്കെ പറഞ്ഞു പഠിക്കുക എന്ന motivation കേട്ടിട്ട് ഇംഗ്ലീഷ് പഠിക്കുവാൻ ഇറങ്ങിത്തിരിച്ചാല്‍ നന്നായി struggle ചെയ്യും. മാത്രവുമല്ല, supoirtive ആയ നല്ല ഒരു speaking partner വേണ്ടേ, അത് കിട്ടാനാണ് പാട്. അതുകൊണ്ട് കൃത്യമായ guidence നേടിയെടുക്കുക. കൂടാതെ, പറഞ്ഞു പഠിക്കണം എന്നുണ്ടെങ്കിൽ ഏറ്റവും പ്രധാന ഘടകം എന്നത് ചോദ്യം മനസ്സിലാക്കി എടുക്കുക എന്നതാണ്. ചോദ്യങ്ങളെ മനസ്സിലാക്കുവാൻ കഴിയാത്ത ഒരാളെ സംബന്ധിച്ച് തുടക്കത്തിൽ സംസാരിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതായത് തുടക്കത്തിൽ ഉത്തരം പഠിക്കുവാൻ മാത്രം പഠിച്ചാൽ spoken ഇംഗ്ലീഷ് ആകില്ല എന്ന് സാരം.
അഞ്ചാമത്തെ myth എന്നത്, education system ശരിയല്ല. അതുകൊണ്ടാണ് ഇംഗ്ലീഷ് പഠിക്കുവാൻ പ്രയാസമായി വരുന്നത്. ഇത് ഗുരുതരമായ ഒരു ആരോപണം മാത്രമാണ് ഇതിൽ ഇത് കഴമ്പും ഇല്ല. കാരണം, ഒരു state ആകട്ടെ,ഒരു country ആകട്ടെ, international syllabus ആകട്ടെ, ഇവ ഡിസൈൻ ചെയ്യുന്നത് highly qualified ആയിട്ടുള്ള ഒരു research കൾ അടങ്ങി panel board members ആയിരിക്കും. ഇതിനെ aporoval ചെയ്യുന്ന govt / federal system ത്തിനു ഒരിക്കലും തെറ്റ് സംഭവിക്കുന്നില്ല. കാരണം കൃത്യമായ research ന്റെ ഭാഗമായി അതാത് age നെയും, mindset നെയും base ചെയ്താണ് education system design ചെയ്യുന്നതും uodate ചെയ്യപ്പെടുന്നതും. അല്ലാതെ ഇത്തരം കാര്യത്തെക്കുറിച്ച് കൃത്യമായി അറിവില്ലാതെ കുറച്ച് ഇംഗ്ലീഷും മനസ്സിലാക്കി education system ശരിയല്ല എന്ന് പറയുന്ന wrong motivation കേട്ട് ഇംഗ്ലീഷ് പഠിക്കുവാൻ ഇറങ്ങിയാൽ. ഇംഗ്ലീഷ് ഭാഷ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ കുറച്ചു നാളത്തേക്ക് അവഗണിച്ച ഈ system ത്തിലേക്ക് തന്നെ കൊണ്ടെത്തിക്കും. ഇതിൻറെ വില നന്നായി അറിഞ്ഞവരാണ് IELTS,OET,UKVI course കൾ പഠിച്ചവർ. Education system formal ഇംഗ്ലീഷിനെയാണ് promote ചെയ്യുന്നത്, informal ഇംഗ്ലീഷിനെ അല്ല. എന്താണ് formal english എന്നും informal english എന്നും മറ്റൊരു video യിൽ പറയുന്നുണ്ട്. ആ വീഡിയോ കണ്ടാൽ ഇക്കാര്യം നിങ്ങൾക്ക് പിടികിട്ടും.
ആറാമത്തെ myth എന്നത്, ഇംഗ്ലീഷ് ഭാഷ എളുപ്പമുള്ള ഒരു ഭാഷയാണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഒരിക്കലും എളുപ്പം ഉള്ള ഒരു ഭാഷയല്ല ഇംഗ്ലീഷ് എന്നത്. മാത്രമല്ല, നിങ്ങളുടെ goal അനുസരിച്ച് ഇംഗ്ലീഷ് ഭാഷയെ കൂടുതൽ മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ, ഇംഗ്ലീഷ് ഭാഷ എത്ര simple അല്ല എന്ന ബോധ്യം തോന്നിത്തുടങ്ങും. Reality എന്താണെന്ന് വെച്ചാൽ, നന്നായി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരുപാട് പ്രതിസന്ധികൾ നേരിട്ട് ഇംഗ്ലീഷ് പഠിച്ച് advanced level അല്ലെങ്കിൽ fluency level ൽ എത്തിയ ഒരാൾക്ക് മനസ്സിലാകും ഇത്രയ്ക്ക് simple ആയിരുന്നു ഇതിൻറെ structure എന്ന്. ഇങ്ങനെ ഇംഗ്ലീഷ് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പഠിച്ച ഒരാൾ ഇംഗ്ലീഷ് എളുപ്പമുള്ള ഭാഷയാണെന്ന് പറഞ്ഞു നിങ്ങളെ motivate ചെയ്തു ഒരു മായാ ലോകത്ത് എത്തിച്ച് നിങ്ങളുടെ വിലപ്പെട്ട പണം ഇത്തരക്കാരുടെ പോക്കറ്റിലും, നിങ്ങളുടെ വിലപ്പെട്ട സമയം waste ആകുകയും ആണ് ചെയ്യുന്നത്.
ഏഴാമത്തെ myth എന്നത്,grammar ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കാം എന്നതാണ്. Grammar ൽ കൂടി അല്ലാതെ ഇംഗ്ലീഷ് സംസാരിക്കുവാൻ സാധ്യമല്ല. മാത്രമല്ല ഭാഷയെക്കുറിച്ച് അല്പം കൂടെ മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ spoken english എന്നത് flexible ആയി ഉപയോഗിക്കുന്ന ഒരു communication style ആണെങ്കിൽ പോലും grammar ൽ കൂടി മാത്രമേ നിങ്ങൾക്ക് communicate ചെയ്യുവാൻ സാധിക്കുകയുള്ളൂ. Grammar ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കാം എന്ന് അവകാശവാദം ഉന്നയിക്കുന്ന ആൾക്കാർ ഉദാഹരണമായി എടുക്കുന്ന ഓരോ sentence കളും പക്കാ grammar ആയിരിക്കും. പറയുന്ന കാര്യവും എടുക്കുന്ന ഉദാഹരണവും തമ്മിൽ ബന്ധമില്ല എങ്കിൽ, reality മനസ്സിലാക്കുക, ഇംഗ്ലീഷ് സംസാരിക്കുന്നതിന് ഗ്രാമർ ആവശ്യമാണ്. ചുരുക്കി പറഞ്ഞാൽ, ശ്രമിക്കുമ്പോൾ ഗ്രാമറിൽ കൂടെ ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുക,അപ്പോൾ നിങ്ങൾക്ക് ഇംഗ്ലീഷ് communication എങ്ങനെ flexible ആയി ഉപയോഗിക്കണമെന്ന് മനസ്സിലാകും.
എട്ടാമത്തെ myth മലയാളഭാഷ structure ഉം ഇംഗ്ലീഷ് ഭാഷ structure ഉം തമ്മിലുള്ള വ്യത്യാസമാണ്. ഏതൊരു ഭാഷയ്ക്കും അതിൻറെതായ flexible ഉപയോഗശൈലി ഉണ്ട്. ഇക്കാര്യം മലയാളത്തിന്റെ കാര്യത്തിലും ഒന്ന് തന്നെയാണ്. ഇതിനെപ്പറ്റി നമ്മുടെ മറ്റൊരു blog ൽ വളരെ detail ആയി പറയുന്നുണ്ട്. ആ blog കണ്ടാൽ ഈ ഒരു കാര്യത്തെ പറ്റി വളരെ വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും.
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി അല്ലെങ്കിൽ തുടക്കക്കാരനാണെങ്കിൽ ഇപ്പറഞ്ഞ myth കൾ follow ചെയ്യാതിരിക്കുക. ഇംഗ്ലീഷ് കൃത്യമായ guidence ഓട് കൂടെ one by one ആയി connect ചെയ്തു പഠിക്കുവാൻ ശ്രമിക്കുക.

Comments
Post a Comment