മലയാളികൾ പെട്ടന്ന് english പഠിക്കും, പക്ഷെ ഇംഗ്ലീഷ്കാർ മലയാളം പെട്ടന്ന് പഠിക്കുന്നില്ല, അതുകൊണ്ട് ഇംഗ്ലീഷ് പെട്ടന്ന് പഠിക്കാം, സത്യമാണോ?
മലയാളികൾ പെട്ടന്ന് english പഠിക്കും, പക്ഷെ ഇംഗ്ലീഷ്കാർ മലയാളം പെട്ടന്ന് പഠിക്കുന്നില്ല, അതുകൊണ്ട് ഇംഗ്ലീഷ് പെട്ടന്ന് പഠിക്കാം, സത്യമാണോ?
ഇംഗ്ലീഷ് പഠനത്തിന്റെ തുടക്കകാലത്ത് ഒരു പഠിതാവിനെ സംബന്ധിച്ച് ഇംഗ്ലീഷ് എങ്ങനെ പഠിക്കണം അല്ലെങ്കിൽ വളരെ വേഗത്തിൽ ഇംഗ്ലീഷ് എങ്ങനെ പഠിക്കാം എന്ന് ചിന്തിച്ച് ധാരാളം video കൾ കാണുമ്പോൾ നമ്മൾ കേൾക്കാറുള്ള ഒരു dialogue അല്ലെങ്കിൽ motivation ആണ്. മലയാളികൾ പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കും പക്ഷേ ഇംഗ്ലീഷുകാർ മലയാളം പഠിക്കണം എന്നുണ്ടെങ്കിൽ വളരെ ബുദ്ധിമുട്ടും. അതുകൊണ്ട് നിങ്ങൾ ഇംഗ്ലീഷ് language അനായാസം പഠിക്കാം. 1000 മിനിറ്റ് കൊണ്ട്, 700 മിനുറ്റ് കൊണ്ട്, ഒന്നര മണിക്കൂർ കൊണ്ട്, 10 മണിക്കൂർ കൊണ്ട്, 30 മണിക്കൂർ കൊണ്ട്, 30 ദിവസം കൊണ്ട്, രണ്ടുമാസം കൊണ്ട്, എന്നിങ്ങനെ അനവധി time period കൾ പറഞ്ഞുകൊണ്ട് ധാരാളം video കൾ കാണാറുണ്ട്. ഈയൊരു time period എല്ലാവരിലും applicable അല്ല എന്നതാണ് സത്യം.. ഇംഗ്ലീഷുകാർക്ക് മലയാളം പെട്ടെന്ന് പഠിക്കുവാൻ സാധിക്കാത്തതിന് കാരണം മലയാളഭാഷയുടെ structure ആണ്. അതിന് കാരണം ഒരുപക്ഷേ മലയാള സംസാരശൈലി , എഴുതുന്ന രീതി, ഉച്ചാരണം അല്ലെങ്കിൽ പര്യായപദം എന്നിങ്ങനെ തുടങ്ങിയ ചില ഘടകങ്ങൾ ആണ്. എന്നാൽ മലയാളികളായ നമുക്ക് ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കുവാൻ കഴിയും. Actually, ഈയൊരു dialogue അല്ലെങ്കിൽ motivation wrong ആയ ഒരു message ആണ്. ഈ ഒരു wrong motivation കേട്ടിട്ട് വളരെ പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കാം എന്ന് കരുതി വാസ്തവങ്ങൾ അറിയാതെ ഇംഗ്ലീഷ് പഠിക്കുവാൻ എടുത്തുചാടിയാൽ നിങ്ങൾ പണം മുടക്കിയാണ് ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുന്നത് എങ്കിൽ നിങ്ങളുടെ വിലപ്പെട്ട സമയം പണം ഇവ കുറച്ചു നാളത്തേക്ക് നഷ്ടപ്പെടും.. അത്തരത്തിൽ നിരവധി പേർക്ക് വിലപ്പെട്ട പണം സമയം തുടക്ക സമയങ്ങളിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, ഞാൻ കുറെ നാളുകളായി ഇംഗ്ലീഷ് പഠിക്കുവാൻ തുടങ്ങിയിട്ട് ഇതുവരെയും വേണ്ടത്ര improvement കിട്ടിയും ഇല്ല കുറെയധികം സംശയങ്ങൾ ബാക്കിയും ആയി. മറ്റു ചിലർ പറയുന്നു ഞാൻ രണ്ടുമൂന്ന് വട്ടം IELTS അല്ലെങ്കിൽ OET തുടങ്ങിയ course കൾ attend ചെയ്തു. പക്ഷേ വേണ്ടത്ര bandscore കിട്ടുന്നില്ല അല്ലെങ്കിൽ ഒരു വിധമാണ് bandscore കിട്ടിയത് അതുകൊണ്ട് ഇംഗ്ലീഷിലെ സംശയങ്ങൾ എന്നോട് ചോദിക്കരുത്. ഇത്തരത്തിലുള്ള നിരവധി experience കൾ കാണുവാൻ സാധിക്കും. മാത്രവുമല്ല ഇംഗ്ലീഷ് medium ത്തിൽ പഠിച്ച കുട്ടികൾ, masters degree ക്കാർ തുടങ്ങിയവർ IELTS, grammar section കൾ attend ചെയ്തവർ നേരിട്ട് toughest experience കൾ കേൾക്കാറുണ്ട്. ഇത്തരത്തിൽ നിരവധി അനവധി experience കൾ പറയുവാൻ കാണുവാനും കേൾക്കുവാനും സാധിക്കും. പറയുന്നതിന്റെ കാര്യം, ഇംഗ്ലീഷ് language നെ serious ആയി തന്നെ പഠിക്കുവാൻ ശ്രമിക്കുക. ചുരുങ്ങിയ കാലയളവ് കൊണ്ട് ഇംഗ്ലീഷ് പഠിച്ചെടുക്കാം എന്ന ധാരണ മാറ്റിവയ്ക്കുക. എന്നിട്ട് പഠിക്കുവാൻ തുടങ്ങുക.
മലയാളികൾ പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കുവാൻ കഴിവുള്ളവരാണ് എന്ന് ചിലർ അവകാശപ്പെടുമ്പോൾ ഇതേ ലാഘവത്തോടെ German, French language കൾ പഠിക്കുവാൻ സാധിക്കുമോ? German, French language കൾ പഠിച്ചിട്ടു ഓരോ level കൾ കഴിയുന്ന students അറിയാം. ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കുന്നതിനേക്കാളും tough ആണ് German, French language കൾ പഠിച്ചെടുക്കുക എന്നത്. പല കാരണങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ ഇംഗ്ലീഷിന്റെ കാര്യത്തിൽ അങ്ങനെയല്ല ചെറിയ ക്ലാസുകൾ മുതൽ ഇംഗ്ലീഷ് language ഒരു subject ആയിട്ടാണ് പഠിക്കുന്നത്. ഇതിനെ serious ആയി എടുക്കുന്ന സമയത്ത് കൃത്യമായ രീതിയിൽ step by step ആയി കണക്ട് ചെയ്തു പഠിച്ചാൽ വളരെ easy ആയിട്ട് ഇംഗ്ലീഷ് language പഠിച്ചെടുക്കുവാൻ സാധിക്കും.
നമുക്ക് എന്തുകൊണ്ട് foriegners മലയാളം പഠിച്ചെടുക്കുവാൻ പറ്റുന്നില്ല എന്ന് നോക്കാം.
ഒന്നാമതായി നിങ്ങൾ മനസ്സിലാക്കേണ്ടത് മലയാളഭാഷ എന്നത് ഒരു international language അല്ല.അതുകൊണ്ട് foriegners ചെല്ലുന്ന രാജ്യത്തെല്ലാം comminication ണ് മലയാള language ആവശ്യമില്ല. Foriegners മലയാളം പഠിക്കുന്നതും സംസാരിക്കുവാൻ ശ്രമിക്കുന്നതും കേരളത്തിലെ culture ഉം tradition ഉം ഇഷ്ടമുള്ളതുകൊണ്ടും, ഒരുപക്ഷേ ഈ ഭാഷയുടെ സംസാര ശൈലി ഇഷ്ടപ്പെട്ടതുകൊണ്ടും ആവാം, എന്നതിനപ്പുറം foriegners ന് മലയാള ഭാഷയുടെ ആവശ്യമില്ല.
രണ്ടാമതായി മനസ്സിലാക്കിയിരിക്കേണ്ടത്, മലയാളം കേരളത്തിലാണ് കൂടുതലും ഉപയോഗിക്കുന്നത്. കേരളത്തിന് പുറത്ത് മറ്റ് state കളിൽ അതുപോലെ middle east ൽ പോലും ഒന്നെങ്കിൽ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ഇവ അറിഞ്ഞെങ്കിൽ മാത്രമേ life ൽ ഒരു progress ഉണ്ടാവുകയുള്ളൂ.. ഇപ്പറഞ്ഞ രണ്ട് ഭാഷകൾ കൈകാര്യം ചെയ്യുവാൻ ഭയമുള്ളവരാണ് മലയാളത്തിൽ തന്നെ ഒതുങ്ങുന്നത് എന്നത് മറ്റൊരു പരമമായ സത്യമാണ്. പറഞ്ഞുവന്നതിന്റെ സാരം മലയാള ഭാഷ എന്നത് കേരളത്തിൽ തന്നെ ഒതുക്കപെടുന്നു. അതാണ് മലയാളഭാഷയുടെ പ്രധാന പരിമിതി. അതുകൊണ്ട് ഇംഗ്ലീഷുകാർക്ക് മലയാളം പെട്ടെന്ന് പഠിക്കുവാൻ പറ്റുന്നില്ല എന്ന degradation നെ വ്യക്തിപരമായി ഞാൻ അനുകൂലിക്കാറില്ല.
ഇനി മലയാളികളുടെ കാര്യം പരിശോധിച്ചാൽ, ചെറുപ്രായ മുതൽ ഇംഗ്ലീഷ് ഭാഷ പഠിക്കുവാൻ തുടങ്ങുന്നതിനാലാണ് മലയാളിക്ക് ഇംഗ്ലീഷ് പഠിക്കുവാനുള്ള ഒരു courage അല്ലെങ്കിൽ easyness feel ചെയ്യുന്നത്. അതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷ അല്പം easy ആയി തോന്നുവാൻ കാരണം. ഏതൊരു മലയാളിയും ഇംഗ്ലീഷ് വളരെ fluent ആയി സംസാരിക്കുന്നുണ്ടെങ്കിൽ അതിന് പുറകിൽ ഒരു hardwork തീർച്ചയായും ഉണ്ട്. Hardwork അതായത് practice ഇല്ലാതെ ഒരാളും ഇംഗ്ലീഷിൽ success ആകുന്നില്ല. ഒരു മലയാളി ഇംഗ്ലീഷ് പഠിക്കണം എന്നുണ്ടെങ്കിൽ tricks, easy method, stratagy, daily sentence കൾ തുടങ്ങിയ രീതികൾ follow ചെയ്യാതിരിക്കുവാൻ പരമാവധി ശ്രമിക്കുക. Tricks, easy method, stratagy, daily sentence കൾ തുടങ്ങിയ രീതികൾ applicable ആകുന്നത് ഇംഗ്ലീഷ് പഠിച്ചു തുടങ്ങി intermediate/ advanced level ലേക്ക് എത്തിയവരിൽ ആണ്. തുടക്കക്കാർ ഈയൊരു രീതി തുടക്കത്തിൽ follow ചെയ്യുവാൻ ശ്രമിച്ചാൽ ഇംഗ്ലീഷ് പഠിച്ചെടുക്കുന്നതിൽ കാലതാമസം നേരിട്ടേക്കാം.
ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ അഞ്ച് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കുക.
1, നിങ്ങളുടെ ഇപ്പോഴത്തെ ഇംഗ്ലീഷ് level എന്താണെന്ന് സ്വയം മനസ്സിലാക്കുക.
2, സ്വയം വഞ്ചിക്കാതിരിക്കുക കൃത്യതയില്ലാത്ത കാര്യം അറിയാം എന്ന് സ്വയം നടിക്കാതിരിക്കുക അല്ലെങ്കിൽ സാധിക്കാതിരിക്കുക.
3, നിങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കുക.
4, ഇംഗ്ലീഷ് basic മനസ്സിലാക്കുക അതായത് basic മുതൽ fluency വരെയുള്ള കാലയളവിൽ നിങ്ങൾക്ക് ധാരാളം സംശയങ്ങളെ തുടക്കത്തിലെ മനസ്സിലാക്കുക. ഈയൊരു കാര്യത്തിലാണ് നമ്മുടെ academy കൂടുതലായി focus ചെയ്യുന്നതും അപ്രകാരം curriculam set ചെയ്തിരിക്കുന്നതും.
5, Grammar practice ചെയ്യുക.
6, തുടക്കത്തിൽ listening, reading and writing നന്നായി practice ചെയ്യുക. ഒരു മലയാളി proper ഇംഗ്ലീഷ് പഠിക്കുവാൻ കുറെ അധികം സമയം എടുക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള തെറ്റായ motivation കൾ കേട്ട് സായിപ്പിന് പറ്റാത്തത് മലയാളികൾക്ക് പറ്റും എന്ന് കേട്ട് എടുത്തുചാടി വിലപ്പെട്ട സമയം പണം നഷ്ടപ്പെടുത്താതിരിക്കുക. ഇത്തരത്തിൽ നിരവധി wrong motivation കൾ നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് wrong motivation കളെപ്പറ്റി മറ്റൊരു വീഡിയോയിൽ പറയുന്നതായിരിക്കും. അതുകൊണ്ട് അത്തരം wrong motivation കളിൽ പെട്ട് cheat ചെയ്യപ്പെടാതെ reality മനസ്സിലാക്കി ഓരോരുത്തരും ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുക.

Comments
Post a Comment