സ്പോക്കൺ ഇംഗ്ലീഷ് അല്ലെങ്കിൽ ഇംഗ്ലീഷ് language പഠിക്കുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് നിരവധി doubt കളിൽ ഏറ്റവും ആദ്യം തോന്നുവാൻ ഇടയുള്ള ഒരു doubt ആണ് സ്പോക്കൺ ഇംഗ്ലീഷ് അല്ലെങ്കിൽ english language പഠിക്കുവാൻ ഗ്രാമർ വേണമോ എന്ന്. അതിന് കാരണം ഇംഗ്ലീഷ് ഗ്രാമർ പഠിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്, 10 ദിവസം കൊണ്ട്, 30 ദിവസം കൊണ്ട്, രണ്ടുമാസം ഉണ്ട്, മൂന്നുമാസം കൊണ്ട് ഇംഗ്ലീഷ് പഠിക്കാം എന്ന വാഗ്ദാനങ്ങൾ കേട്ട്, അതിൽ join ചെയ്തു, വേണ്ടത്ര progress കിട്ടാതെ, നിരവധി ആൾക്കാരുടെ experience നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. ആ പേടിയും നമ്മളെ ഒരു പരിധിയിൽ സ്വാധീനിക്കുന്നുണ്ട്. അപ്പോൾ ഭയവും ഒരു ഘടകമാണ്. അതാണ് reality. കൂടാതെ പല wrong motivation, variety teaching method and technique, ഗ്ലാമർ ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കാം; പഠിക്കാം എന്ന് utterly failure ആയിട്ടുള്ള അവകാശവാദങ്ങളുമായി നിങ്ങളുടെ മുൻപിൽ, വരികയും.ഇത് കേട്ട് നിങ്ങൾ ജോയിൻ ചെയ്യുകയും. അതിനുശേഷം അവർ ചില grammar portion കൾ നിങ്ങളോട് പഠിക്കുവാൻ പറയുകയും, practice ചെയ്യുവാൻ നിർബന്ധിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ totally confused ആകുകയും, മാത്രമല്ല ഇംഗ്ലീഷ് tough language ആണെന്നുള്ള ധാരണയിൽ നിങ്ങളെ വീണ്ടും കൂട്ടി ഉറപ്പിക്കുകയും ചെയ്യുകയാണ്. പൊതുവായി കണ്ടുവരുന്നത്. എന്താണ് reality, നിങ്ങൾ ഒരേ ഒരു കാര്യം തന്നെ ശ്രദ്ധിച്ചാൽ ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ് സംസാരിക്കുവാൻ പറ്റുമോ എന്ന് മനസ്സിലാക്കുവാൻ സാധിക്കും. ഒരാൾ നിങ്ങളോട് പറയുന്നു, ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ് സംസാരിക്കാം. എന്നിട്ട്, ഇദ്ദേഹം ഉദാഹരണമായി എടുക്കുന്ന sentence കൾ പക്കാ ഗ്രാമർ ആണ്. ഉദാഹരണം I am a teacher. He is eating. They speak english. I have passed. She will cook. ഇതെല്ലാം ഗ്രാമറുകൾ തന്നെയാണ്. ഇത്തരത്തിൽ അവർ പറയുന്നതും അവർ തരുന്ന ഉദാഹരണങ്ങളും തമ്മിൽ പരസ്പരം ബന്ധം കാണാറില്ല. നിങ്ങൾ reality മനസ്സിലാക്കുക. നിങ്ങളുടെ ആഗ്രഹത്തെ അല്ലെങ്കിൽ ഇംഗ്ലീഷ് എങ്ങനെ പഠിച്ചെടുക്കണം എന്നുള്ള അറിവില്ലായ്മയെ അവർ misuse ചെയ്യുകയാണ്. നിങ്ങൾ ഇത്തരക്കാരുടെ പുറകെ പോകാതിരിക്കുക.
ഇംഗ്ലീഷ് ഭാഷ വളരെ easy ആണെന്ന് ഒരു വ്യക്തി മനസ്സിലാക്കുന്നത്. ഇംഗ്ലീഷ് പഠനത്തിൻറെ തുടക്കത്തിൽ നിരവധി struggle കൾ നേരിട്ട്, ഒരുപാട് videos കൾ കണ്ട്, information കൾ ശേഖരിച്ച്, നിരവധി അവഗണനകൾ കേട്ട് അതിൽ നിന്നും energy ഉൾക്കൊണ്ട് നിരന്തരം കൂടുതൽ practice ചെയ്തു. Basic level, internediate level കഴിഞ്ഞു fluency യിലേക്ക് പ്രവേശിക്കുമ്പോഴാണ്. നിങ്ങൾക്ക് ഇംഗ്ലീഷ് ഇത്ര simple ആയ language ആയിരുന്നു എന്നും. ഈ ഒരു method നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ. പണവും സമയവും save ചെയ്തു ഇംഗ്ലീഷ് പഠിക്കുവാൻ കഴിഞ്ഞേനെ എന്ന് മനസ്സിലാക്കുവാൻ കഴിയുന്നത്. അപ്പോഴേക്കും നമ്മൾ നിരവധി stage കളിൽ കൂടെകടന്ന് fluency level ലേക്ക് അല്ലെങ്കിൽ speaking confidence ലേക്ക് കടന്നിരിക്കും.
മറ്റൊരു സത്യം കൂടെ മനസ്സിലാക്കിയിരിക്കുക, proper guidence, practice, step by step ആയി connect ചെയ്തുള്ള പഠനത്തിൽ കൂടി മാത്രമേ നിങ്ങൾക്ക് സ്വയം ഇംഗ്ലീഷ് മനസ്സിലാക്കി പഠിച്ചെടുക്കാൻ സാധിക്കുകയുള്ളൂ.
ഇംഗ്ലീഷ് ഭാഷ അല്ലെങ്കിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കണം എന്നുണ്ടെങ്കിൽ basic grammar അറിഞ്ഞിരിക്കണം. Atleast 8-10 tense കൾ എങ്കിലും. എങ്കിൽ മാത്രമേ ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ രീതിയെ കുറിച്ച് ഏകദേശ ധാരണ കിട്ടുകയുള്ളൂ. ഇവ നന്നായി മനസ്സിലാക്കുമ്പോൾ ആണ്. നിങ്ങൾക്കൊരു മറ്റൊരു സത്യം കൂടെ മനസ്സിലാകുന്നത്. English grammar structure മനസ്സിലാക്കിയാൽ മാത്രമേ spondenious ആയും flexible ആയും ഏതൊരു സാഹചര്യത്തിന് അനുസരിച്ച് ഇംഗ്ലീഷ് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ എന്ന്. ഈ ഒരു reality കൂടെ മനസ്സിലാക്കി പഠിച്ചതിനു ശേഷം next step ലേക്ക് കടക്കുക. ഇവ നന്നായി പഠിച്ചതിനുശേഷം അടുത്ത step ലേക്ക്, പിന്നീട് next step ലേക്ക്. എങ്കിൽ മാത്രമേ ഇംഗ്ലീഷ് spondenious സംസാരിക്കുവാനുള്ള capability അല്ലെങ്കിൽ fluency യിലേക്ക് എത്തിപ്പെടുകയുള്ളൂ. ഇംഗ്ലീഷ് ഭാഷ സംസാരിക്കണം എന്നുണ്ടെങ്കിൽ, ഉത്തരം പറയുന്നതിനേക്കാൾ ഉപരി, ചോദ്യം മനസ്സിലാക്കി എടുക്കുവാനുള്ള capability നേടിയെടുക്കുകയാണ് വേണ്ടത്. ഈ ഒരു capability നേടിയെടുക്കുക എന്നത് അത്ര easy ആയിട്ടുള്ള കാര്യമല്ല. അതിന് ഗ്രാമർ പഠിച്ചേ മതിയാകും.. മാത്രമല്ല ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കണം എന്നുണ്ടെങ്കിൽ, അതിന് ആവശ്യമായിട്ടുള്ള information കൾ ലഭിക്കണം എന്നുണ്ടെങ്കിൽ listening and reading നന്നായി practice ചെയ്യണം. മാത്രമല്ല ഇംഗ്ലീഷ് പഠിക്കുവാൻ ഏറ്റവും നല്ലൊരു effective method ആണ് writing practice എന്നത്. നിങ്ങൾക്ക് നിങ്ങളുടേതായ ആശയം എഴുതി പഠിക്കണം എന്നുണ്ടെങ്കിൽ basic grammar പഠനം വളരെ സഹായിക്കും.
അതായത് ഇംഗ്ലീഷ് പഠനത്തിന്റെ തുടക്കം മുതൽ ഇംഗ്ലീഷ് ഗ്രാമർ പഠിക്കണം എന്ന് പറയുന്നതിന്റെ ഒന്നാമത്തെ കാര്യം.
ഇംഗ്ലീഷ് ഉപയോഗിച്ചു തുടങ്ങുമ്പോൾ, തുടക്കത്തിൽ തെറ്റ് വരുത്തുന്നത് സ്വാഭാവികമാണ്. അത്തരം തെറ്റുകളെ പെട്ടെന്ന് മനസ്സിലാക്കി എടുക്കുവാൻ ഗ്രാമർ പഠനം വളരെ help ചെയ്യും. അങ്ങനെ communication നല്ല രീതിയിൽ improve ചെയ്യുവാൻ സാധിക്കും.
രണ്ടാമത്തെ കാര്യം എന്നത്, ഇംഗ്ലീഷ് പഠനത്തിൻറെ തുടക്കത്തിൽ തന്നെ ഗ്രാമർ പഠിച്ചാൽ അത്യാവശ്യഘട്ടങ്ങളിൽ നിങ്ങൾക്ക് ഒരു കാര്യം writing ചെയ്യണം എന്നുണ്ടെങ്കിൽ grammar വളരെ ഉപകാരപ്പെടും.
മൂന്നാമത്തെ കാര്യം എന്നത്, listening and reading ആണ്. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുവാൻ ധാരാളം information കൾ knowledge കൾ ആവശ്യമാണ്. അതിന് listening and reading വളരെ ഉപകാരം ചെയ്യും. Listening and reading മനസ്സിലാക്കുവാൻ രാമവർ പഠിക്കുന്നത് സഹായകരമാണ്.
നാലാമത്തെ കാര്യം എന്നത്, ഗ്രാമർ പഠിക്കുന്നത് fast ആയി ഇംഗ്ലീഷ് മനസ്സിലാക്കി പഠിച്ചെടുക്കാൻ സഹായിക്കും.
അഞ്ചാമത്തെ കാര്യം എന്നത്, ഗ്രാമർ പഠിക്കുമ്പോൾ mistake കൾ വരുന്നത് കുറയ്ക്കുകയും, ഇത് നമ്മുടെ confidence നെ boost ചെയ്യുകയും ചെയ്യും.
ചുരുക്കിപ്പറഞ്ഞാൽ, ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും ഗ്രാമർ വളരെ important ആയിട്ടുള്ള കാര്യമാണ്. സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അത്യാവശ്യം ഗ്രാമർ portion കൾ മാത്രം അറിഞ്ഞിരുന്നാൽ മതിയാകും. IELTS, OET, UKVI തുടങ്ങിയ course കൾ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ ഇംഗ്ലീഷ് ഗ്രാമർ നന്നായി പഠിക്കുവാൻ ശ്രമിക്കുക.

Comments
Post a Comment