സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ ഇതിൽ ഏതാണ് തെരഞ്ഞെടുക്കേണ്ടത് ? ഏതാണ് നല്ലത്?

 


ഈ blog ലൂടെ നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത് spoken english, IELTS, OET, UKVI തുടങ്ങിയ കോഴ്സുകൾ പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾക്കാർ അറിഞ്ഞിരിക്കേണ്ട പൊതുവായിട്ടുള്ള ചില കാര്യങ്ങളാണ്.ഇംഗ്ലീഷ് നമുക്ക് വിവിധ രീതിയിൽ പഠിക്കുവാൻ സാധിക്കും.


1 youtube


2 online


3 offline.


നമുക്ക് ഈ മൂന്നു കാര്യങ്ങളും brief ആയി ചിന്തിക്കാം.


പല കാരണങ്ങൾ കൊണ്ട് ഏറ്റവും അധികം ആൾക്കാർ ഇംഗ്ലീഷ് പഠിക്കുവാൻ തിരഞ്ഞെടുക്കുന്നത് youtube വീഡിയോകൾ ആയിരിക്കും.. മറ്റുചിലർ ജോലി, നിലവിലെ സാഹചര്യവും കൊണ്ട് online പഠനം തിരഞ്ഞെടുക്കുന്നു. മറ്റു ചിലർ വളരെ വേഗത്തിൽ ഇംഗ്ലീഷ് പഠിക്കണം എന്ന് വിചാരിച്ച് ഒരു break എടുത്തോ അല്ലെങ്കിൽ തന്റെ ലക്ഷ്യം പെട്ടെന്ന് നേടിയെടുക്കുവാൻ വേണ്ടിയോ offline പഠനം തെരഞ്ഞെടുക്കുന്നു. മാത്രമല്ല technology കൊണ്ടുവരുന്ന വലിയ മാറ്റങ്ങൾ കൊണ്ട് artificial intelligence tool കൾ ഉപയോഗിച്ച് ഇംഗ്ലീഷ് പഠിക്കുവാനും latest സാധിക്കും. ഇതിൽ ഏതാണ് നിങ്ങൾക്ക് comfort എന്നതാണ് ആദ്യം മനസ്സിലാക്കിയിരിക്കേണ്ടത്. Youtube ൽ കൂടി ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ പൊതുവായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് പഠിക്കുവാനായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട youtube channel തെരഞ്ഞെടുക്കുമ്പോൾ. ആ channel ലെ playlist പ്രകാരം പഠിക്കുവാൻ ശ്രമിക്കുക. അങ്ങനെ പറ്റുന്നില്ല എങ്കിൽ പഠിക്കേണ്ട ഒരു list തയ്യാറാക്കി.അത് youtube ൽ search ചെയ്തു പഠിക്കുവാൻ ശ്രമിക്കുക. Youtube ൽ കൂടെ എങ്ങനെ ഇംഗ്ലീഷ് പഠിക്കണമെന്ന് doubt ഉള്ളവർ e school spoken english academy യും ആയി contact ചെയ്താൽ, ചില terms and conditions വെച്ച് guidence നൽകുന്നതാണ്. 

നിങ്ങൾ ചെയ്യേണ്ടത്, ആദ്യത്തെ chapter നന്നായി പഠിച്ചതിനുശേഷം മാത്രം രണ്ടാമത്തെ chapter പഠിക്കുക. ഇങ്ങനെ പഠിക്കുമ്പോൾ തുടക്കത്തിൽ അല്പം difficulty യും മടുപ്പും തോന്നും. അത് കാര്യമാക്കേണ്ട, എല്ലാവരും സംഭവിക്കുന്ന പൊതുവായ ഒരു കാര്യം മാത്രമാണ് ഇത്. Youtube video യിൽ കൂടെ ഇംഗ്ലീഷ് പഠിക്കുമ്പോൾ ചില അവസരങ്ങളിൽ bore അടിക്കാറുണ്ട്. ആ അവസരങ്ങളിൽ അല്പം rest എടുത്തതിനുശേഷം വീണ്ടും പഠിക്കുവാൻ ശ്രമിക്കുക. അതിന് പകരം social media platform കളിൽ bore അടി മാറ്റുവാൻ time spend ചെയ്താൽ നിങ്ങളുടെ വിലപ്പെട്ട സമയങ്ങൾ ഒരുപക്ഷേ social medianplatform കൾ അപഹരിച്ചേക്കാം. ഉദാഹരണമായി, നമ്മൾ ഒരു english topic പഠിക്കുന്നു. ആ subject നമുക്ക് മനസ്സിലാക്കുവാൻ പറ്റുന്നില്ല. എന്നാൽ ഒരു relaxation ന് വേണ്ടി വീഡിയോയുടെ താഴെയുള്ള വീഡിയോകളിൽ നമ്മുടെ ശ്രദ്ധ പോയി ഒരു വീഡിയോ കാണുന്നു.. വീണ്ടും മറ്റൊരു വീഡിയോ കാണുന്നു.. ഇങ്ങനെ കുറെ സമയം വീഡിയോകൾ കണ്ടതിനു ശേഷം കുറച്ചു കഴിയുമ്പോൾ ആണ് നമ്മൾ മനസ്സിലാക്കുന്നത്. വെറുതെ സമയം കളഞ്ഞു. അല്പം കൂടെ സമയം ഇംഗ്ലീഷിനു വേണ്ടി spend ചെയ്യാമായിരുന്നു എന്ന്. പറഞ്ഞു വന്നതിനു സാരം ഒരു വീഡിയോ കണ്ടു ചെറിയ break എടുത്തതിനുശേഷം വീണ്ടും same subject പഠിച്ചു മനസ്സിലാക്കി എടുക്കുവാൻ ശ്രമിക്കുക. Youtube channel ൽ കൂടി ഇംഗ്ലീഷ് പഠിക്കുമ്പോൾ നിങ്ങളെ കൃത്യമായി monitor ചെയ്യുവാൻ ഒരു channel ന് കഴിയുകയില്ല. നിങ്ങൾക്ക് എവിടെയാണ് doubt അല്ലെങ്കിൽ stuck വരുന്നത്; ആ ഭാഗം നന്നായി പഠിക്കുവാൻ ശ്രമിക്കുക. Youtube ൽ കൂടെ ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ ദിവസവും ഇംഗ്ലീഷ് പഠിക്കുവാനായി സമയം കണ്ടെത്തുക. Continues practice ലൂടെ മാത്രമേ നമുക്ക് better result നേടിയെടുക്കുവാൻ സാധിക്കുകയുള്ള. Youtube കൂടി ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ just കേട്ട് പോകുന്ന ശീലം നിർത്തുക. പകരം അതിൽ പറയുന്ന point കൾ എല്ലാം ഒരു diary യിലോ notebok ലോ എഴുതുക. ഇങ്ങനെ എഴുതുന്ന ശീലം നിങ്ങളെ ഒരുപാട് ഹെൽപ്പ് ചെയ്യും.


Online class കളിൽ കൂടി ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുന്നവർ പൊതുവായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഞങ്ങൾ പഠനം കഴിഞ്ഞോ മറ്റൊരു, ജോലിക്കായി കാത്തിരിക്കുന്നവരോ മറ്റു ചില സാഹചര്യങ്ങൾ കൊണ്ട് വീട്ടിലിരുന്ന് ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ online class ന് ശേഷം കിട്ടുന്ന അവസരങ്ങൾ,ഇംഗ്ലീഷ്, practice ചെയ്യുവാനായി ഉപയോഗിക്കുന്നത് ഏറ്റവും നല്ലതാണ്. അതല്ലാ, മറിച്ച് ജോലിയാണ്,online class ന് ശേഷം പിന്നീട് കിട്ടുന്ന സമയം ദിവസത്തിൽ കുറഞ്ഞത് രണ്ടുമണിക്കൂർ എങ്കിലും പലപ്പോഴായി ഇംഗ്ലീഷ് പഠിക്കുവാനായി മാറ്റിവയ്ക്കുക. ഇത്തരം സാഹചര്യത്തിൽ ഉള്ളവർ അല്പം സമയം എടുത്തെ ഇംഗ്ലീഷ് പഠിച്ചെടുക്കുകയുള്ളൂ. Online class കൾ എന്നത് particular time frame ൽ നിന്നു കൊണ്ടുള്ള class കൾ ആണ്. ഉദാഹരണമായി രണ്ടുമാസം, മൂന്നുമാസം; class കൾ.ഇങ്ങനെ ഒരു time frame നുള്ളിൽ പഠിക്കുമ്പോൾ അത്യാവശ്യം basic ഇംഗ്ലീഷ് അറിയുവാൻ പാടില്ലാത്ത ഒരാളെ സംബന്ധിച്ച്. ഇത്തരം ക്ലാസുകളിൽ നിന്നും വേണ്ടത്ര രീതിയിൽ result കിട്ടണമെന്നില്ല. കാരണം നിലവിലെ നിങ്ങളും ഇംഗ്ലീഷും ആയുള്ള ബന്ധം തന്നെ. അത്യാവശ്യം grammar, listening, reading and writing, continues practice ചെയ്തു തുടങ്ങി കുറച്ച് നാളുകൾക്ക് ശേഷം join ചെയ്താൽ, online class കൾ useful ആയിരിക്കും. Online class കളിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി follow ചെയ്യുക. അന്നന്ന് ചെയ്യേണ്ട കാര്യം ഇപ്പോൾ തന്നെ ചെയ്യുക, പിന്നീട് ചെയ്യാം എന്ന് പറഞ്ഞു മാറ്റിവെക്കരുത്. അങ്ങനെ ചെയ്താൽ ഇംഗ്ലീഷ് പഠിച്ചെടുക്കുന്നതിൽ കാലതാമസം വരും എന്ന sign ആണ് കാണിക്കുന്നത്. അതുകൊണ്ട് കൃത്യമായി follow up ചെയ്യുക. എല്ലാ class കളും attend ചെയ്യുവാൻ പരമാവധി ശ്രമിക്കുക. Doubt കൾ clear ചെയ്യുക. എല്ലായിപ്പോഴും നമ്മുടെ goal അതായത് ഇംഗ്ലീഷ് പഠിക്കുവാനുള്ള താല്പര്യം എല്ലായിപ്പോഴും boost ചെയ്തു നിലനിർത്തുക. Online class കളിൽ നിങ്ങൾ തന്നെ നിങ്ങളുടെ പഠനത്തിൻറെ responsibility ഏറ്റെടുക്കണം. അതായത് പഠിക്കുന്നുണ്ടോ എന്ന് സ്വയം വിശകലനം ചെയ്ത് പഠിക്കുക. കാരണം ചില online class കൾക്ക് ഒരു പരിധി വരെ offline class കളിൽ നിന്നും കിട്ടുന്ന attention, online class കളിൽ കിട്ടണമെന്നില്ല. ഇത്തരം സാഹചര്യത്തിൽ നിങ്ങൾ തന്നെ ഇത് സ്വയം എടുക്കണം. Online class കളിൽ join ചെയ്യുന്നതിന് മുമ്പ് youtube ൽ കൂടെ അത്യാവിശ്യം grammar പഠിച്ച് മനസ്സിലാക്കിയതിന് ശേഷമേ online class കളിൽ join ചെയ്യാവൂ.


Offline class കളിൽ കൂടി ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ മുൻ തയ്യാറെടുപ്പും, serious ആയി തന്നെ പഠിക്കുവാൻ ശ്രമിക്കുക. Offline class കളിൽ join ചെയ്യുന്നതിന് മുൻപ് കുറഞ്ഞത് രണ്ടുമാസമെങ്കിലും സ്വയം grammar, listening, reading and writing, self practice ചെയ്തിട്ട്, ഇവ use ചെയ്യുവാനുള്ള capability സ്വയം നേടിയെടുത്തതിനുശേഷം മാത്രം offline class കളിൽ join ചെയ്താൽ better result നേടിയെടുക്കുവാൻ സാധിക്കും. Offline class കളിൽ പല segment കൾ ഉള്ളതിനാൽ പലപ്പോഴും സമയം തികയുന്നില്ല എന്ന് തോന്നൽ സ്വാഭാവികമാണ്. കൂടാതെ offline classe കളിൽ പഠിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുവാൻ തോന്നുന്നെങ്കിൽ free time കളിൽ grammar കൂടുതൽ practice ചെയ്യുന്നത് വളരെ നല്ലതാണ്. മാത്രമല്ല offline class കൾ particular time period നുള്ളിൽ ആണ് class കൾ arrange ചെയ്യുന്നത്. ആ particular time period നുള്ളിൽ നമ്മൾ ആഗ്രഹിക്കുന്ന level ലേക്ക് എത്തേണ്ടത് വളരെ അത്യാവശ്യമാണ്. Offline class കളിൽ കിട്ടുന്ന അവസരങ്ങൾ എല്ലാം നന്നായി use ചെയ്യുവാൻ പരമാവധി ശ്രമിക്കുക. ഒരു കാരണവശാലും പുറകോട്ട് പിൻവാങ്ങി നിൽക്കരുത്. എല്ലാവരുമായി ഇംഗ്ലീഷിൽ സംസാരിക്കുവാൻ ശ്രമിക്കുക. ഇംഗ്ലീഷ് സംസാരിക്കുവാൻ താല്പര്യമുള്ള friend കളെ കണ്ടുമുട്ടി അവരുമായി ഇംഗ്ലീഷ് സംസാരിക്കുവാൻ ശ്രമിക്കുക. വായന ശീലം വളരെ അത്യാവശ്യമാണ്. Reading നായി ഒരു പുസ്തകം എപ്പോഴും കയ്യിൽ കരുതുക. Offline class കളിൽ തരുന്ന എല്ലാ facility കളും practice നാ

യി use ചെയ്യുക.

Comments

Popular posts from this blog

What is the qualification and Criteria to write the IELTS?

You can learn English by yourself at home.