YouTube വീഡിയോകൾ കണ്ട് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാം!
ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന മിക്ക ആൾക്കാരും ഏറ്റവും അധികം ആശ്രയിക്കുന്നത് youtube video കൾ ആയിരിക്കും. നമ്മൾ ഈ blog ൽ കൂടെ ചിന്തിക്കുവാൻ പോകുന്നത്, ഇംഗ്ലീഷ് പഠിക്കുവാൻ video കൾ കാണുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ്.
ഒരു വീഡിയോ കാണുമ്പോൾ ഒന്നാമതായി ശ്രദ്ധിക്കേണ്ടത്, ഒരാൾ usual life ൽ നിന്നും ഇംഗ്ലീഷിലേക്ക് switch ചെയ്യുമ്പോൾ തുടക്ക സമയത്ത്. ഇംഗ്ലീഷ് പഠിക്കുന്നതിനോട് താല്പര്യക്കുറവ് തോന്നുന്നത് സ്വാഭാവികമാണ്. ഉദാഹരണമായി, ഒരു വീഡിയോ തെരഞ്ഞെടുക്കുന്നു. അത് കാണുകയാണ് കുറച്ച് second കൾ അല്ലെങ്കിൽ minute കൾ കഴിയുമ്പോൾ ആ വീഡിയോയിൽ concentrate ചെയ്യുവാൻ സാധിക്കുന്നില്ല. പിന്നെ ആ വീഡിയോ ഒട്ടും താല്പര്യം ഇല്ലാതെ കാണുവാൻ ശ്രമിക്കുന്നു. അല്പം കൂടെ സമയം കഴിയുമ്പോൾ ആ വീഡിയോ കാണുന്നത് bore ആയി തുടങ്ങും. ഇങ്ങനെ bore അടിക്കുമ്പോൾ അപ്പോൾ നമ്മുടെ കണ്ണും മനസ്സും നമ്മൾ കാണുന്ന വീഡിയോയുടെ താഴെ കാണുന്ന അതായത് നമുക്ക് ഇഷ്ടപ്പെട്ട വീഡിയോകളുടെ thumbnail ലേക്ക് ശ്രദ്ധ പോകും. നമ്മൾ ഒരു വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ താഴെ കാണുന്ന വീഡിയോയിലേക്ക് ശ്രദ്ധ തിരിഞ്ഞ് അറിഞ്ഞോ അറിയാതെയോ നമുക്ക് ഇഷ്ടമുള്ള video കൾ scroll ചെയ്തു അല്ലെങ്കിൽ search ചെയ്തു വീഡിയോകൾ കാണുവാൻ ശ്രമിക്കും. ഇങ്ങനെ കുറേ video കളിൽ connect പേര് കുറച്ചധികം വീഡിയോകൾ കാണാം. ഇങ്ങനെ വീഡിയോകൾ കണ്ട് ഒരു particular moment ൽ എത്തുമ്പോഴാണ് പെട്ടെന്ന് ചിന്തയിൽ വരുന്നത്. ഞാനെന്തു ഉദ്ദേശത്തിനായിട്ടാണ് mobile phone അല്ലെങ്കിൽ laptop അല്ലെങ്കിൽ tab ഉപയോഗിച്ച് തുടങ്ങിയത് എന്ന്. ഞാൻ അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ മുമ്പാണ് ഇംഗ്ലീഷ് പഠിക്കുവാൻ വീഡിയോകൾ കാണുവാൻ ശ്രമിച്ചത്. 5 minutes കൾ പോലും എടുത്തില്ല വേറെ വീഡിയോകൾ കണ്ട് ധാരാളം time വെറുതെ waste ആയി. ഞാൻ waste ആക്കിയ ആ വിലപ്പെട്ട സമയം ഇംഗ്ലീഷ് പഠിക്കുവാൻ മാറ്റിയിരുന്നുവെങ്കിൽ കുറച്ചുകൂടി ഇംഗ്ലീഷിൽ knowledge കെട്ടിയേനെ എന്നിങ്ങനെ ചിന്തിക്കുന്നവർ ധാരാളം ഉണ്ട്. അത്തരത്തിലുള്ള habit ഇംഗ്ലീഷ് പഠിക്കുമ്പോൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഇംഗ്ലീഷ് പഠനത്തെ distract ചെയ്യുവാൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ ഇപ്പറഞ്ഞ കാര്യങ്ങൾ സംഭവിക്കാതിരിക്കുവാൻ നന്നായി ശ്രമിക്കുക. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇംഗ്ലീഷ് related അല്ലാത്ത വീഡിയോകൾ കാണുന്നത് സാവധാനം കുറയ്ക്കുവാൻ ശ്രമിക്കുക. തുടക്കത്തിൽ അല്പം ബുദ്ധിമുട്ടുകൾ തോന്നിയേക്കാം. ഇംഗ്ലീഷ് related video കൾ കണ്ടുകൊണ്ടു gradually ശീലമാക്കി എടുക്കണം. വീഡിയോകൾ കാണുമ്പോൾ എല്ലായിപ്പോഴും full screen ൽ ആക്കി കാണുവാൻ ശ്രമിക്കുക. ഇവയെ ചില mobile phone കളിൽ rotate, autorotate, landscape എന്നിങ്ങനെയും കാണുവാൻ സാധിക്കും. അതായത് നമ്മൾ vertical mode ൽ ആയിരിക്കും മിക്കപ്പോഴും mobilephone open ചെയ്യുക. അത് rotate ചെയ്തു full screen ൽ കാണുക. അല്ലെങ്കിൽ വീഡിയോയുടെ താഴെleftside ൽ full screen ൽ കാണുവാനുള്ള option ഉണ്ട്. അതിൽ click ചെയ്തു full screen ൽ കാണുവാൻ സാധിക്കും. Full screen ൽ കാണുവാൻ പറയുന്നതിന് കാരണം ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നതിനു മുമ്പുള്ള സമയങ്ങളിൽ നമുക്ക് ഇഷ്ടമുള്ള ധാരാളം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. നമ്മൾ നേരത്തെ കണ്ടിട്ടുള്ള subject കളെ base ചെയ്തു ഉള്ള video കൾ നമ്മൾ കാണുന്ന video യുടെ താഴെ കാണുമ്പോൾ നമ്മുടെ ശ്രദ്ധ അതിലേക്ക് . പോകുവാൻ ചാൻസ് കൂടുതലാണ്. അത് avoid ചെയ്യുന്നതിനാണ് ഇങ്ങനെ കാണുവാൻ പറയുന്നത്. അതല്ല എങ്കിൽ ആ ഒരു വീഡിയോയിൽ പറയുന്ന പല പ്രധാന point കൾ miss ചെയ്യുവാൻ chance വളരെ കൂടുതലായിരിക്കും. ഇങ്ങനെ ശ്രദ്ധയില്ലാതെ പഠിക്കുന്നതിനാലാണ് പലർക്കും ഇംഗ്ലീഷ് എത്ര പഠിച്ചാലും doubt കൾ പിന്തുടരുന്നതും satisfaction തോന്നാത്തതിനുള്ള കാരണം. അതുകൊണ്ട് നമ്മൾ നേരത്തെ കണ്ടിട്ടുള്ള subject കളെ base ചെയ്തുള്ള വീഡിയോകൾ താഴെ കാണുമ്പോൾ അതിലേക്ക് ശ്രദ്ധ പോയി, പഠിക്കുന്നത് break ആകുവാൻ സാധ്യത കൂടുതലാണ്. അത്തരം distract കളെ ഒഴിവാക്കുവാൻ full screen ൽ കാണുവാൻ പറയുന്നത്.
രണ്ടാമതായി ഇംഗ്ലീഷ് പഠിക്കുന്നതിന് ഒരു list തയ്യാറാക്കുക. ആ list ൻ പ്രകാരം വീഡിയോകൾ കാണുവാൻ ശ്രമിക്കുക. അല്ലെങ്കിൽ ഇഷ്ടമുള്ള ചാനൽ കളുടെ playlist order ൽ കാണുവാൻ ശ്രമിക്കുക. അങ്ങനെ കാണുവാൻ ശ്രമിക്കുമ്പോൾ നിങ്ങൾ പഠിക്കുന്നതിന് ഒരു discipline സ്വയം create ചെയ്തെടുക്കുവാൻ സഹായിക്കാം.
മൂന്നാമതായി ഒരു വീഡിയോ കാണുമ്പോൾ, list ൻ പ്രകാരം അല്ലെങ്കിൽ playlist ൻ പ്രകാരം വീഡിയോകൾ കാണുമ്പോൾ important point കൾ അല്ലെങ്കിൽ bullet point കൾ ഒരു notebook ലോ dairy യിലോ എഴുതുന്ന ശീലം ഒരുപാട് ഗുണം ചെയ്യും. മാത്രവുമല്ല, കുറച്ചുനാളുകൾക്ക് ശേഷം ഒരു subject നെ കുറച്ച് doubt വന്നാൽ ഈയൊരു habit വളരെ help ചെയ്യും.
നാലാമതായി ഒരു വീഡിയോ കാണുമ്പോൾ ശ്രദ്ധിക്കേണ്ടത്, ഒരു ഇംഗ്ലീഷ് related channel കണ്ട് കുറച്ചു കഴിയുമ്പോൾ bore ആയി തോന്നി അടുത്ത channel കാണുന്ന പ്രവണത കഴിവതും ഒഴിവാക്കുക. ഒരു channel പൂർണ്ണമായും കണ്ടെത്തിയതിനു ശേഷം കണ്ട വീഡിയോകളിൽ പിന്നെ കാര്യത്തെ പറ്റി doubt കൾ അല്ലെങ്കിൽ ഇന്ന കാര്യം കൂടുതൽ മനസ്സിലാക്കണം എന്നിങ്ങനെ തോന്നിയാൽ. ഒന്നെങ്കിൽ ആ വീഡിയോയ്ക്ക് താഴെ നിങ്ങളുടെ doubt കൾ mention ചെയ്യുക അല്ലെങ്കിൽ ആ doubt നെ relate ചെയ്യുന്ന വീഡിയോകൾ നിങ്ങളുടെ കണ്ടു, നിങ്ങളുടെ doubt കൾ clear ചെയ്യുന്നതുവരെ കാണുവാനും പഠിക്കുവാനും ശ്രമിക്കുക. എന്നിട്ട് അടുത്ത subject ലേക്ക് പോകാവൂ. അതുകൊണ്ട് ഒരു channel കുറച്ചു കണ്ടു പിന്നീട് മറ്റൊരു channel കുറച്ചു കണ്ടു എന്നതുകൊണ്ട് ഇംഗ്ലീഷ്, ഒരുപക്ഷേ effective ആയ രീതിയിൽ പഠിച്ചെടുക്കണം എന്നില്ല. അതുകൊണ്ട് jumping mentality അല്ലെങ്കിൽ skip ചെയ്യുന്ന രീതി കഴിവതും avoid ചെയ്യുക.
അഞ്ചാമതായി ഒരു വീഡിയോ കാണുമ്പോൾ ശ്രദ്ധിക്കേണ്ടത് appreciate ചെയ്യുക എന്നതാണ്. നിങ്ങൾ ഒരു വീഡിയോ കണ്ടാൽ അല്ലെങ്കിൽ ഒരു channel കണ്ട് അതിലെ വീഡിയോകൾ useful ആണെങ്കിൽ അതുപോലെ trustworthy ആണെങ്കിൽ ആ channel ലിനെ appreciate ചെയ്യുവാൻ മറക്കാതിരിക്കുക. തീർച്ചയായും കാണുന്ന വീഡിയോകൾ comment ചെയ്യുവാനും like, comment box ൽ നിങ്ങളുടെ അഭിപ്രായങ്ങൾ mention ചെയ്യുന്നത് അവർക്ക് നമ്മൾ കൊടുക്കാവുന്ന ഏറ്റവും നല്ല appreciation ആണ്. കൂടാതെ ആ വീഡിയോ പറ്റിയും, നിങ്ങൾ നേരിടുന്ന doubt കളെ പറ്റിയും comment box ൽ ചോദിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല ആ channel subscribe ചെയ്യുവാൻ മറന്നുപോകരുത്. കാരണം ആ channel upload ചെയ്യുന്ന വീഡിയോകൾ നിങ്ങൾക്ക് ഉടൻ തന്നെ notification ആയി ലഭിക്കുകയും. നിങ്ങൾക്ക് കൂടുതൽ ഇംഗ്ലീഷ് related knowledge ആ channel ൽ കൂടെ ലഭിക്കുകയും ചെയ്യും. എല്ലാത്തിനും ഉപരി ആ channel നിങ്ങൾക്ക് useful ആണ് അതിൽ പറയുന്ന content കൾ എനിക്ക് മനസ്സിലാക്കുവാൻ പറ്റുന്നുണ്ട് എന്ന് തോന്നിയാൽ ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ friend നും relative നും അതുപോലെ ഇംഗ്ലീഷ് പഠിക്കണം എന്ന് ആഗ്രഹമുള്ളവർക്കും, നിങ്ങളുടെ ഗ്രൂപ്പുകളിലും share ചെയ്യുക. അവരും നിങ്ങളോടൊപ്പം ഇംഗ്ലീഷ് പഠിക്കട്ടെ. നമുക്ക് ഇംഗ്ലീഷിൽ ഒരുമിച്ച് വളരാം.

Comments
Post a Comment