ഇംഗ്ലീഷ് confidence നഷ്ടപ്പെടാതെ ഇംഗ്ലീഷ് ലോകത്തിൽ ആയിരിക്കാം.
ഇംഗ്ലീഷ് പഠിച്ചു തുടങ്ങുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്, എൻറെ ഇംഗ്ലീഷ് improve ചെയ്യുവാൻ ഒരാളെ കിട്ടിയിരുവെങ്കിൽ എന്ന്. എൻറെ ഇംഗ്ലീഷ് level മനസ്സിലാക്കി എവിടെയാണ് കുറവുകൾ വരുന്നതെന്ന് അല്ലെങ്കിൽ എവിടേയൊക്കെ ആണ് കൂടുതൽ improve ചെയ്യേണ്ടത് എന്ന് മനസ്സിലാക്കി തരുന്ന ഒരു english partner നെ കിട്ടിയിരുന്നുവെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. പറഞ്ഞു വന്നതിന്റെ സാരം നമ്മൾ ആഗ്രഹിക്കുന്ന നിലയുള്ള ഒരു english world നമ്മുടെ surround ൽ ഇല്ലാ എന്നതാണ്. കാരണം നമ്മുടെ വീട്ടിൽ, friends, relatives, neighbours, ഒരാളെ പരിചയപ്പെട്ടാൽ,function ന് പോയാൽ കൂടാതെ, school, college കളിൽ, ജോലിസ്ഥലത്ത് എന്നിങ്ങനെ, ഏറ്റവും അധികം ആൾക്കാരും മലയാളത്തിലായിരിക്കും അധികവും സംസാരിക്കുക. കൂടാതെ നമ്മുടെ നാട്ടിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോയിട്ട് അവിടെ നിന്നും ഇംഗ്ലീഷ് improve ചെയ്യാം എന്ന് വിചാരിച്ച് അവിടെ എത്തിയശേഷം ഇംഗ്ലീഷ് improve ചെയ്യുവാൻ സാഹചര്യം ഉണ്ടായാൽ പോലും അധികം ആൾക്കാരും, ഒന്നെങ്കിൽ മലയാളികളെ കൂട്ടുപിടിക്കും അല്ലെങ്കിൽ മലയാളത്തിൽ സംസാരിക്കുവാൻ ശ്രമിക്കും. അപൂർവ്വം ചില ആൾക്കാർ മാത്രമേ ചില സാഹചര്യങ്ങൾ കൊണ്ട് മറ്റ് മാർഗ്ഗമില്ലാതെ ഇംഗ്ലീഷ് സ്വയം improve ചെയ്യുവാൻ ശ്രമിക്കുന്നതും. അത് നല്ലൊരു ശതമാനം വരെ success ആകുന്നതും. അതുപോലെതന്നെയാണ് ഹിന്ദി language ന്റെ കാര്യത്തിലും. പറഞ്ഞുവരുന്നതിന്റെ സാരം ഇംഗ്ലീഷ് improve ചെയ്യുവാൻ അതിനായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് അവരുടെ ചുറ്റുപാട് അനുകൂലമായിരിക്കണമെന്നില്ല. ഇത്തരം ഒരു സാഹചര്യത്തിൽ നമ്മൾ പഠിക്കുന്ന ഇംഗ്ലീഷിൽ അല്പം പോലും weakness സംഭവിക്കാതെ ഇംഗ്ലീഷ് improve ചെയ്യുവാൻ സ്വയം create ചെയ്യുന്ന സാഹചര്യം അതായത് ഇംഗ്ലീഷ് surround വളരെ help ചെയ്യും. നമുക്ക് സ്വന്തമായി എങ്ങനെ ഒരു ഇംഗ്ലീഷ് world create ചെയ്തെടുക്കാം എന്ന് നോക്കാം.
നിങ്ങൾ നിങ്ങളുടെ വീട്ടിൽ, ജോലി സ്ഥലത്ത്, വിദ്യാർത്ഥികൾ പഠനത്തിൽ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റുക.സ്വന്തമായി ഇംഗ്ലീഷ് world create ചെയ്യുമ്പോൾ ഈ മൂന്നു കാര്യങ്ങൾ ഓർമ്മയിൽ ഉണ്ടായിരിക്കണം.
സ്വന്തമായി ഇംഗ്ലീഷ് world create ചെയ്തു practice ചെയ്യുവാൻ ശ്രമിക്കുമ്പോൾ ഇംഗ്ലീഷിനെ രണ്ടായി തരംതിരിക്കുന്നു. ഒന്ന് input എന്നും, രണ്ട് output എന്നും. Input പറഞ്ഞാൽ listening and reading ആണ്. അതായത് ഏതൊരു ഭാഷ പോലെ തന്നെ ഇംഗ്ലീഷും വളരെ മനോഹരമായി eloquent ആയി സംസാരിക്കുന്നതിന് knowledge ആവശ്യമാണ്. ഇത്തരം knowledge നമുക്ക് ലഭിക്കുന്നതിന്, listening and reading ൽ കൂടി മാത്രമാണ് അത് സാധ്യമാവുകയുള്ളൂ. ഇതിനെയാണ് input എന്ന് പറയുന്നത്.
Output എന്ന് പറഞ്ഞാൽ, listening and reading ചെയ്തപ്പോൾ ലഭിച്ച knowledge കൾ നമ്മുടെ memory യിൽ store ചെയ്തിരിക്കും. ഈയൊരു knowledge നമ്മൾ വളരെ മനോഹരമായും വ്യക്തമായും മറ്റൊരാളോട് share ചെയ്യുന്നത് writing ൽ കുടിയും speaking ൽ കുടിയും ആണ്. ഇതിനെയാണ് output എന്ന് പറയുന്നത്. അതായത് ഏതൊരു ഭാഷ പോലെ തന്നെ ഇംഗ്ലീഷും മനോഹരമായി സംസാരിക്കുവാൻ knowledge ആവശ്യമാണ്. അത് listening and reading ൽ മാത്രമേ കഴിയൂ. ഇങ്ങനെ കിട്ടിയ knowledge ആണ് നമ്മൾ മറ്റൊരാളോട് writing and speaking ആയി share ചെയ്യുന്നത്.
നമുക്ക് നല്ലൊരു ഇംഗ്ലീഷ് speaking partner നെയോ അല്ലെങ്കിൽ ഇംഗ്ലീഷ് speaking community യെയോ കിട്ടുന്നില്ല എങ്കിൽ ഇവ നേടിയെടുക്കുന്നത് വരെ നിങ്ങളുടെ ഇംഗ്ലീഷ് knowledge ഉം confidence ഉം അല്പം പോലും കുറയാതെ maintaine ചെയ്യുവാൻ ഇംഗ്ലീഷ് world വളരെ സഹായിക്കും.ഇംഗ്ലീഷ് world ലേക്ക് തുടക്കത്തിൽ ആയിത്തീരുവാൻ ചിലർക്ക് കുറച്ച് time എടുക്കും. അതിന് കാരണം ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹിക്കുന്ന മിക്ക ആൾക്കാർക്കും listening and reading habit വളരെ കുറവായിരിക്കും എന്നതിനാലാണ്.
അതിനായി നിങ്ങൾ ചെയ്യേണ്ടത് listening and reading ഓരോ ദിവസവും constant ആയി കഴിവിന്റെ പരമാവധി practice ചെയ്യുക. അതിലൊരു compramise ഉം പാടില്ല. Listening and reading തുടക്കത്തിൽ practice ചെയ്യുമ്പോൾ ഉണ്ടാകുന്ന മടി practice ലൂടെ നിങ്ങൾക്ക് താല്പര്യമുള്ളതാക്കി മാറ്റുക എന്നതാവണം തുടക്കത്തിലെ ലക്ഷ്യം. Listenjng practice ചെയ്യുമ്പോൾ ഇംഗ്ലീഷ് songs and movies തുടക്കത്തിൽ ഇംഗ്ലീഷ് പഠനത്തിനായി തെരഞ്ഞെടുക്കുവാൻ ശ്രമിക്കരുത്. കാരണം ഇംഗ്ലീഷ് songs ലും movies ലും പറയുന്ന word കൾ ആകട്ടെ pronubciation ആകട്ടെ അവ എന്താണ് അർത്ഥമാക്കുന്നത് എന്നത് അത് കാണുന്നതിനോടൊപ്പം അല്ലെങ്കിൽ കേൾക്കുന്നതിനോടൊപ്പം പെട്ടെന്ന് മനസ്സിലാക്കി എടുക്കുവാൻ വളരെ പ്രയാസമായിരിക്കും. അതുകൊണ്ട് ഇംഗ്ലീഷ് songs and movies തുടക്കത്തിൽ practice ചെയ്തു ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുന്നത്. ഒരുപക്ഷേ നിങ്ങളുടെ വിലപ്പെട്ട സമയങ്ങൾ പാഴാക്കിയേക്കാം. Listening practice ചെയ്യുമ്പോൾ ഇവയെ സാവധാനം time spend ചെയ്തു practice ചെയ്യുവാൻ ശ്രമിക്കുക. Listenjng practice ഇല്ലാത്ത ഒരാൾ listening practice ചെയ്യുമ്പോൾ listening ൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി എടുക്കുവാൻ പറ്റുന്നില്ല എന്ന തോന്നലിൽ listening practice ചെയ്യുവാൻ മടി തോന്നുന്നത് തുടക്കക്കാരിൽ സാധാരണ കാണപ്പെടുന്ന ഒരു കാര്യമാണ്. Listening practice ചെയ്യുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള കുറെ അധികം subject കൾ ഉണ്ടാകും. ആ subject കളെ base ചെയ്തിട്ടുള്ള listening practice കൾ ചെയ്യുക ശ്രമിക്കുക. ഉദാഹരണമായിട്ട് mobile phone അല്ലെങ്കിൽ വാഹനങ്ങൾ അല്ലെങ്കിൽ cosmetic and fashion, movies എന്നിങ്ങനെയുള്ളവ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ technology അല്ലെങ്കിൽ automobile അല്ലെങ്കിൽ cosmetic അല്ലെങ്കിൽ fashion എന്നോ search ചെയ്താൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന subject കളെ base ചെയ്തു social media platform കളിൽ നിരവധി അനവധി information കൾ ലഭിക്കും. കൂടാതെ listening practice ചെയ്യുമ്പോൾ വളരെ simple listening പ്രത്യേകം കണ്ടെത്തി practice ചെയ്യുവാൻ തുടക്കത്തിൽ ശ്രമിക്കുക. Example: cartoon, kids related videos. ഇങ്ങനെ ചെയ്യുമ്പോൾ ഇംഗ്ലീഷ് പഠനത്തിൻറെ തുടക്കത്തിൽ listening practice ചെയ്യുമ്പോൾ തോന്നാവുന്ന മടിയെ ഇങ്ങനെ ചെയ്തു തുടങ്ങിയാൽ overcome ചെയ്യുവാൻ സാധിക്കും. ഇങ്ങനെ കുറച്ചു ദിവസങ്ങൾ constant ആയി practice ചെയ്യുമ്പോൾ, നിങ്ങൾ listening ൽ കേൾക്കുന്ന കാര്യങ്ങൾ പതുക്കെപ്പതുക്കെ മനസ്സിലാക്കി എടുക്കുവാനുള്ള capability സ്വയം മനസ്സിലാക്കി തുടങ്ങും. അതിനുശേഷം listening practice ന്റെ time കൂട്ടുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ട subject കളുടെ listening കൂടുതൽ practice ചെയ്യുക. അതിനുശേഷം മാത്രം മറ്റ് subject കൾ listening ചെയ്യുവാൻ ശ്രമിക്കുക.
അടുത്തതാണ് reading practice, reading practice ചെയ്യുമ്പോൾ ഇവ സാവധാനം time spend ചെയ്തു practice ചെയ്യുവാൻ ശ്രമിക്കുക. Reading practice ഇല്ലാത്ത ഒരാളെ സംബന്ധിച്ച് ഇംഗ്ലീഷ് പഠനത്തിൻറെ തുടക്കത്തിൽ reading practice എന്നത് bore ആയ ഒരു കാര്യമായിട്ട്, തുടക്കക്കാരൻ കാണുവാൻ chance വളരെ കൂടുതലാണ്. Reading practice ചെയ്യുമ്പോൾ തുടക്കത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള subject കൾ തിരഞ്ഞെടുത്ത് practice ചെയ്യുവാൻ പരമാവധി ശ്രമിക്കുക.Reading practice ന്റെ തുടക്കത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള subject കൾ constant ആയി practice ചെയ്യുവാൻ ശ്രമിക്കുമ്പോൾ reading നോട് നിങ്ങൾക്ക് ഇഷ്ടം തോന്നിത്തുടങ്ങും. അങ്ങനെ നിങ്ങൾക്ക് reading practice ലൂടെയും നിരവധി അനവധി information കൾ ശരിക്കും.Reading practice ചെയ്യുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള subject കൾ reading ചെയ്യുന്നതിനോടൊപ്പം ചെറിയ story കളും moral story കളും reading ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് റീഡിങ് പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കുകയും ഇഷ്ടപ്പെട്ട് തുടങ്ങുകയും ചെയ്യും. ഇത്തരം story കൾ ഉൾപ്പെടുന്ന ധാരാളം appkication കൾ playstory ൽ കാണുവാൻ സാധിക്കും. അതിൽ ഒരെണ്ണം നിങ്ങൾ download ചെയ്തു, reading practice ചെയ്യാവുന്നതാണ്.
Listening and reading practice ചെയ്യുമ്പോൾ, ഇവ വളരെ effective ആയി practice ചെയ്യുവാൻ ഒരു notebook ൽ അല്ലെങ്കിൽ ഒരു diary യിൽ note ചെയ്യുക. പ്രത്യേകിച്ചും പ്രധാനപ്പെട്ട point കൾ, vocabulary കൾ.Listening and reading practice effective എങ്ങനെ ചെയ്യണമെന്ന് മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്. ആ വീഡിയോ നിങ്ങളെ വളരെ help ചെയ്യും.Listening and reading practice ചെയ്യുമ്പോൾ ഇങ്ങനെ note ചെയ്തുവയ്ക്കുവാൻ പറഞ്ഞതിന്റെ കാരണം, listening and reading practice ചെയ്യുമ്പോൾ അവയിൽ നിന്ന് കിട്ടിയ information കൾ കുറച്ചു കഴിയുമ്പോൾ ഒട്ടുമിക്ക ആൾക്കാരും മറന്നുപോകുവാൻ chance വളരെ കൂടുതലാണ്. പിന്നീട് നിങ്ങൾ listening and reading ൽ ലഭിച്ച information കൾ just recollect ചെയ്യുവാൻ ശ്രമിക്കുമ്പോൾ ആ point കൾ അല്ലെങ്കിൽ vocabulary പെട്ടെന്ന് ഓർത്തെടുക്കുവാൻ പറ്റുന്നില്ല എങ്കിൽ note book ലോ അല്ലെങ്കിൽ diary യിലോ നോക്കി remind ചെയ്യാവുന്നതാണ്. ഇങ്ങനെ നിങ്ങൾക്ക് gradually knowledge develop ചെയ്യുവാൻ സാധിക്കും.
അടുത്തത് writing practice ആണ്. ഇത് optional ആണ്. അതായത് നിങ്ങൾക്ക് writing practice ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. Speaking ൽ മാത്രം ഫോക്കസ് ചെയ്യുന്നവർ writing practice ഉം ചെയ്യുന്നത് നല്ലതാണ്. എന്നാൽ IELTS, OET, UKVI തുടങ്ങിയ course കൾ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ writing practice നിർബന്ധമായും follow ചെയ്യുക.Writing practice ന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ listening and reading ചെയ്യുമ്പോൾ കിട്ടുന്ന പ്രധാനപ്പെട്ട point കൾ ഉപയോഗിച്ച് sentence കളായോ paragraph ആയോ അല്ലെങ്കിൽ essay ആയോ എഴുതുമ്പോൾ. നിങ്ങൾ എഴുതുക മാത്രമല്ല, എങ്ങനെ എഴുതണമെന്ന് ചിന്തിക്കുകയും കൂടാതെ എഴുതുന്നതിനോടൊപ്പം നിങ്ങൾ പറയുകയും കൂടി ചെയ്യുന്നുണ്ട്. ഈ ഒരു practice വളരെ powerful ആണ്. എന്നാൽ പൊതുവേ ;മിക്ക ആൾക്കാർക്കും ഈ ഒരു method follow ചെയ്യാറില്ല എന്നതാണ് സത്യം. നിങ്ങൾക്ക് ഇംഗ്ലീഷ് എഴുതുവാൻ അറിയാമെങ്കിൽ ഈ method ഉം കൂടെ കഴിവിന്റെ പരമാവധി ശ്രമിക്കുക. ഈ മൂന്ന് practice ഉം നന്നായി daily practice ചെയ്യുവാൻ ശ്രമിക്കുക. ഇവ constant ആയി practice ചെയ്യുമ്പോൾ ഒരു മാസം അല്ലെങ്കിൽ ഒന്നര മാസത്തിനുള്ളിൽ നിങ്ങൾ practice ചെയ്യുമ്പോൾ അതിൽ പറയുന്ന ഇംഗ്ലീഷ് മനസ്സിലാക്കി തുടങ്ങി നിങ്ങൾ ഇംഗ്ലീഷിനെ ഇഷ്ടപ്പെട്ട തുടങ്ങുകയും ചെയ്യും. ആ moment മുതൽ നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കുവാനുള്ള confidence ഉം courage ഉം കിട്ടി തുടങ്ങും. മാത്രവുമല്ല, ഈ moment മുതൽ നിങ്ങൾക്ക് information കൾ ആവശ്യമായി വരുമ്പോൾ നിങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും കേൾക്കുവാനും വായിക്കുവാനും ശ്രമിക്കുന്നതു. ഇങ്ങനെ continues ആയി practice ചെയ്യുമ്പോൾ നമ്മൾ അറിയാതെ തന്നെ gradually ഇംഗ്ലീഷ് world ലേക്ക് ആയിത്തീരുകയും, ഈ ഒരു activity നിങ്ങൾക്ക് നല്ല ഒരു ഇംഗ്ലീഷ് partner നെ കിട്ടുന്നതുവരെ അല്ലെങ്കിൽ ഒരു ഇംഗ്ലീഷ് community യിൽ join ചെയ്യുന്നതുവരെ continues ആയി ചെയ്യുക. നിങ്ങൾ അന്നുവരെdevelp ചെയ്തെടുത്ത ഇംഗ്ലീഷ് english level എല്ലായിപ്പോഴും safe ആയിരിക്കും. ഈ ഒരു practice വീട്ടിലിരുന്നും യാത്ര വേളകളിലും practice ചെയ്യാവുന്നതാണ്.
Comments
Post a Comment